മുള്ളിനെ മുള്ള് കൊണ്ടെടുക്കാൻ ബാലനും അനിയന്മാരും.. ലച്ചു അപ്പുവിനെ സാന്ത്വനത്തിൽ നിന്നും കൊണ്ടുപോകുന്നു??? ഇനി കലാശക്കൊട്ട്.. ഒടുവിൽ ലച്ചു അപ്പച്ചിയുടെ ക്ലൈമാക്സ് ഇങ്ങനെ!!!

കുടുംബപ്രക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലുള്ള പരമ്പരക്ക് ഏറെ ആരാധകരാണുള്ളത്. ഒരു സാധാരണ കുടുംബത്തിന്റെ അന്നേവരെയുള്ള താളം തെറ്റാൻ ഒരാളുടെ കടന്നുവരവ് മതിയാകും. അങ്ങനെയൊരു വരവായിരുന്നു സാന്ത്വനത്തിലേക്ക് ലച്ചു അപ്പച്ചി നടത്തിയത്. വന്ന പാടെ പ്രശ്നങ്ങൾക്ക് തിരി കൊളുത്തി. ഏറ്റവുമൊടുവിൽ അഞ്ജലിയെയും അപർണയെയും തമ്മിലടിപ്പിച്ചു.

ഇനിയൊരിക്കലും നിന്റെ മുഖത്തേക്ക് നോക്കില്ല എന്ന് അപ്പു അഞ്ജലിയോട് പറയുമ്പോൾ കണ്ണുനിറയുന്നത് പ്രേക്ഷകർക്കാണ്. എല്ലാം വരുത്തിവെച്ച ശേഷം അപർണയെയും കൊണ്ട് അമരാവതിയിലേക്ക് പോകാൻ പ്ലാനിടുകയാണ് ലച്ചു. അത്‌ അവർ ബാലനോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ വന്നതോടെ അൽപ്പം ആശ്വാസത്തിലാണ് പ്രേക്ഷകർ. ഇനി കലാശക്കൊട്ട് എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊമോ വീഡിയോ

പുറത്തുവന്നത്. ലച്ചു അപ്പച്ചിയെ സാന്ത്വനത്തിൽ നിന്നും പുറത്താക്കാനുള്ള സമയം നേരത്തെ അതിക്രമിച്ചതാണല്ലോ എന്നാണ് പ്രേക്ഷകരുടെ കമന്റ്. മുള്ളിനെ മുള്ള് കൊണ്ടെടുക്കണം എന്ന് അനിയന്മാരോട് പറയുന്ന ബാലനെയാണ് പ്രൊമോയിൽ കാണിക്കുന്നത്. എന്നാൽ ബാലൻ മുള്ളിനെ മുള്ള് കൊണ്ടൊക്കെ എടുത്തുവരുമ്പോൾ കുറഞ്ഞത് ഒരു മൂന്നാഴ്ചയെങ്കിലും എടുക്കും എന്നാണ് പ്രൊമോക്ക് താഴെ പ്രത്യക്ഷപ്പെട്ട രസകരമായ ഒരു കമന്റ്.

അതേ സമയം അമരാവതിയിലേക്ക് പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള ചോയ്സ് അപ്പുവിന് തന്നെ വിട്ടുകൊടുക്കുകയാണ് ബാലൻ. ആ സമയം അപർണയുടെ മുഖത്ത് വന്നുഭവിക്കുന്ന ഭാവഭേദങ്ങൾ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. നടി രക്ഷ രാജാണ് അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പല വിധത്തിലുള്ള അഭിനയമുഹൂർത്തങ്ങളാണ് അപർണ എന്ന കഥാപാത്രത്തിനുള്ളത്. എന്തായാലും ഈ ആഴ്ചയെങ്കിലും ലച്ചു അപ്പച്ചിയെ സാന്ത്വനത്തിൽ നിന്ന് യാത്രയാക്കണേ എന്നാണ് ആരാധകരുടെ ആവശ്യം.

Comments are closed.