സാന്ത്വനം പരമ്പരയിലെ ഹരിയും ജയന്തിയും ചേർന്നെടുത്ത വീഡിയോ വൈറൽ ആകുന്നു; രസകരമായ കമന്റുകൾ പോസ്റ്റ് ചെയ്ത് ആരാധകർ.!! Santhwanam Team Reels Goes Viral

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർക്ക് അടുത്ത് അറിയാം. ഓരോ പാത്രങ്ങളെയും തങ്ങളുടെ വീട്ടിലെ ഒരു അംഗം പോലെയാണ് പ്രേക്ഷകർ കണക്കാക്കുന്നത്. ദിനംപ്രതി വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളിലെക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ് സാന്ത്വനം പരമ്പര.ബാലകൃഷ്ണൻ,ഹരി, ശിവൻ, കണ്ണൻ എന്നീ സഹോദരങ്ങളുടെ സഹോദര സ്നേഹവും കുടുംബത്തിന്റെ ഒത്തൊരുമയുമാണ് പരമ്പരയിലെ പ്രധാന ഇതിവൃത്തം. ശിവനും ഹരിയും വിവാഹിതനാകുന്നു.

ശിവന്റെ ഭാര്യയായി അഞ്ജലിയും ഹരിയുടെ ഭാര്യയായി അപർണയും എത്തുന്നു. ശിവനായി വേഷമിടുന്നത് സജിനാണ് അതേസമയംഅഞ്ജലിയായി ഗോപിക വേഷമിടുന്നു. ഹരിയായി വേഷമിടുന്നത് ഗിരീഷ് നമ്പ്യാരാണ് അതേസമയം നായികയായി അപർണയായി വേഷമിടുന്നത് രക്ഷാ രാജും. ബാലകൃഷ്ണനായി രാജീവ് പരമേശ്വരനും ശ്രീദേവിയായി ചിപ്പി രഞ്ജിത്തും വേഷമിടുന്നു. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധ് ആണ്.ഗിരിജ പ്രേമൻ ആണ് ഇവരുടെ അമ്മ എന്ന കഥാപാത്രമായി എത്തുന്നത്.

സാന്ത്വനം കുടുംബത്തിലെ ചെറിയ ചില ഇണക്കങ്ങളും കാണാൻ ആരാധകരും തത്പരരാണ്. സാന്ത്വനം കുടുംബത്തിലെ ചെറിയ ചില പിണക്കങ്ങൾക്ക് കാരണം ജയന്തി എന്ന കഥാപാത്രമാണ്.അപ്സരയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ തമാശകളും മറ്റും പരമ്പരയിലെ എല്ലാ താരങ്ങളും ഷെയർ ചെയ്യാറുണ്ട്. സാന്ത്വനം പരമ്പരയിലെ രാജീവ് പരമേശ്വരനും കുടുംബവിളക്ക് പരമ്പരയിലെ കൃഷ്ണകുമാർ മേനോനും ചേർന്ന് ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് റീൽസ് ചെയ്തിരുന്നു.

ഇപ്പോഴിതാ സാന്ത്വനം പരമ്പരയിലെ ഗിരീഷ് നമ്പ്യാരും അപ്സരയും ചേർന്ന് ഈ വീഡിയോ ചെയ്തിരിക്കുകയാണ്. വരന്റെ വേഷത്തിൽ ഗിരീഷ് നമ്പ്യാരും വധുവിന്റെ വേഷത്തിൽ അപ്സരയും എത്തിയിരിക്കുന്നു. ജയ ജയ ജയ ജയ ഹേ എന്ന പാട്ടിന്റെ അതേ രീതിയിലാണ് വീഡിയോ റീ ക്രീയേറ്റ് ചെയ്തിരിക്കുന്നത്. ഗിരീഷ് നമ്പ്യാരും രക്ഷാരാജും ചേർന്ന് ഇതേ ഗാനത്തിന് ഇതിനു മുൻപും ഒരു വീഡിയോ ഇട്ടിരുന്നു. അതും ജനങ്ങൾ ഏറ്റെടുത്തു.നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Comments are closed.