ലൊക്കേഷന് പുറത്ത് സാന്ത്വനം താരങ്ങൾ; ഒപ്പം ഡോക്ടർ റോബിനും കണ്ടുമുട്ടിയപ്പോൾ.. സംഭവം കിടു.! അഞ്ജുവിന്റേം അപ്പുവിന്റേം സന്തോഷം കണ്ടോ.? Santhwanam Team At Award Show With Doctor Robin Radhakrishnan Malayalam

Santhwanam Team At Award Show With Doctor Robin Radhakrishnan Malayalam: ഏഷ്യാനെറ്റിലെ ഏറ്റവും മികച്ച സീരിയലുകളിൽ ഒന്നാണ് ചിപ്പി രഞ്ജിത്തിന്റെ നിർമ്മാണത്തിൽ പ്രേക്ഷകരിലേക്കെത്തുന്ന സാന്ത്വനം. ചിപ്പി തന്നെ കേന്ദ്രകഥാപാത്രമായി എത്തുന്ന സാന്ത്വനം ഒരു സാധാരണ കുടുംബത്തിലെ നാലു സഹോദരന്മാരുടെ സ്നേഹവും ആത്മബന്ധവും കാണിക്കുന്ന പരമ്പരയാണ്. ഈ വർഷത്തെ മികച്ച സീരിയലിനുള്ള ഏഷ്യാനെറ്റ് അവാർഡും മികച്ച ജോഡിക്കുള്ള ഏഷ്യാനെറ്റ് അവാർഡും സാന്ത്വനത്തിനും പരമ്പരയിലെ പ്രധാനതാരങ്ങളായ ഗോപിക അനിലിനും സജിനും ആയിരുന്നു.

മാത്രമല്ല മികച്ച നടിക്കുള്ള അവാർഡ് ഈ സീരിയലിൽ നിന്ന് തന്നെ ചിപ്പിക്കും ലഭിച്ചു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കഥ കേരളത്തിലെ പ്രേക്ഷകർ നെഞ്ചോട് ചേർത്തിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു അവാർഡ് വേദിയിൽ സന്തോഷത്തോടെ എത്തിയിരിക്കുന്ന സാന്ത്വനം താരങ്ങളെയാണ് പ്രേക്ഷകർ കാണുന്നത്. പുതുമുഖതാരത്തിനുള്ള അവാർഡ് സാന്ത്വനത്തിലെ അപ്പുവെന്ന കഥാപാത്രം അവതരിപ്പിക്കുന്ന രക്ഷാ രാജിനും, മികച്ച താരജോഡിക്കുള്ള അവാർഡ് ഗോപിക അനിലിനും സജിനും ആണ് ലഭിച്ചത്. ഇത് സാന്ത്വനം ടീമിന് അഭിമാനനിമിഷമാണ്.

സാന്ത്വനം ടീമംഗങ്ങൾക്ക് മാത്രമല്ല മല്ലിക സുകുമാരനും, റോബിൻ രാധാകൃഷ്ണനും, അവതാരകനും വ്‌ളോഗറുമായ കാർത്തിക് സൂര്യക്കും, ഹാസ്യതാരങ്ങളായ അശ്വിനും അമ്മക്കുമെല്ലാം പുരസ്കാരങ്ങൾലഭിച്ചു. എല്ലാവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത് മന്ത്രി വി. ശിവൻകുട്ടിയുടെ കയ്യിൽ നിന്നുമാണ്. പരിപാടിയിൽ നിരവധി ആരാധകരാണ് താരങ്ങളുടെ കൂടെ സെൽഫിയെടുക്കാൻ തടിച്ചുകൂടിയത്. ഷോയിലെ നിറസാന്നിധ്യമായി സാന്ത്വനം ടീം വേദിയിലെങ്ങും തിളങ്ങുകയായിരുന്നു.

സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്രയും അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രേക്ഷകർ നെഞ്ചോടുചേർത്ത ജനപ്രിയതാരങ്ങളാണ് മൊത്തത്തിൽ ഈ അവാർഡ് വേദിയെ കളർഫുൾ ആക്കിമാറ്റിയത്. എന്താണെങ്കിലും സാന്ത്വനം താരങ്ങളെല്ലാം ഒരുമിച്ച് ലൊക്കേഷന് പുറത്ത് കണ്ടതിൻറെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. മലയാളത്തിൽ ഇതുവരെയും ഒരു ടെലിവിഷൻ പരമ്പര നേടിയിട്ടില്ലാത്ത സോഷ്യൽ മീഡിയ ഫാൻ ബേസാണ് സാന്ത്വനം കരസ്ഥമാക്കിയത്.

Comments are closed.