സാന്ത്വനം താരങ്ങൾക്ക് ഇത്രയും കുട്ടിത്തമോ.!! ഏറ്റവും പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ.!! Santhwanam Stars Are So Childish Photos

മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരമ്പരകളിൽ ഇന്ന് ടിആർപി റേറ്റിൽ ഏറ്റവും മുൻപിലുള്ള പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് ഇന്ന് നിരവധി ആരാധകരും ഉണ്ട്. വളരെ മികച്ച പ്രതികരണം നേടി പരമ്പര മുന്നേറുമ്പോൾ ഇതിലെ ഓരോ താരങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഇന്ന് ഇതിലെ ഓരോ താരങ്ങളും മലയാളികൾക്ക്.

അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. ഈ താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത്‌ നിന്ന് ലഭിക്കുന്നത്.ഇപ്പോൾ സാന്ത്വനം പരമ്പരയിലെ താരങ്ങളെ പറ്റിയുള്ള ഏറ്റവും പുതിയ വീഡിയോയാണ് യൂട്യൂബിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സാന്ത്വനത്തിലെ ഓരോ താരങ്ങളും ചെറുപ്പകാലത്തേക്ക് മടങ്ങിപ്പോയാൽ എങ്ങനെയിരിക്കും എന്ന് സൂചിപ്പിക്കുന്നതാണ് ഏറ്റവും പുതിയ വീഡിയോ.

അഞ്ജലിയും ദേവിയും അപ്പുവും ശിവനും ഹരിയും കണ്ണനും ബാലനും ശങ്കരനും ഒക്കെ കുട്ടികളായിരിക്കുമ്പോൾ എങ്ങനെയിരിക്കും എന്ന് കാണിക്കുന്നതാണ് ഏറ്റവും പുതിയ വീഡിയോ. പ്രിയപ്പെട്ട താരങ്ങളുടെ ചെറുപ്പകാലത്തേക്കുള്ള മടങ്ങി പോക്ക് കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ. ഇത്രയും ക്യൂട്ട്നെസ്സ് ആണോ സാന്ത്വനത്തിലെ താരങ്ങൾക്ക് എന്ന് ചോദിക്കുന്നവരും ഉണ്ട്.
പ്രായമായപ്പോൾ

ഇവരുടെ സൗന്ദര്യവും ക്യൂട്ട്നെസ്സും ഒക്കെ പാടെ മാറിമറിഞ്ഞു എന്നാണ് പലരും പറയുന്നത്. പരമ്പരയിൽ തമ്പിക്ക് നിരവധി വിമർശകർ ഉണ്ടെങ്കിലും തമ്പിയുടെ ചെറുപ്പകാല ചിത്രങ്ങൾ കണ്ട പലരും തമ്പിയുടെ ആരാധകരായി മാറിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് റിൽസിന്റെ അത്രയും ദൈർഘ്യമുള്ള വീഡിയോ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.

Comments are closed.