പുത്തൻ ഗെറ്റപ്പിൽ ശിവേട്ടൻ; ഇത് കഥയിലെ രാജകുമാരനോ അതോ ന്യൂജൻ അപ്പൂപ്പനോ.. അമ്പരപ്പോടെ ആരാധകർ.!! Santhwanam Shivan New Post Goes Viral

കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പ്രണയജോഡിയാണ് ശിവാഞ്‌ജലിമാർ. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകമനം കവർന്ന ശിവാഞ്‌ജലിമാർ ഇന്ന് എവിടെ ചെന്നാലും ആരാധകരുടെ ബഹളമാണ്. ആരാധകർ പൊന്നുപോലെ മൂടുകയാണ് ഇവരെ. തുടക്കത്തിൽ കലിപ്പന്റെ കാന്താരി എന്ന ലെവലിൽ തുടങ്ങിയ പ്രണയമാണ് പിന്നീട് ആരാധകരുടെ ഹൃദയം കീഴടക്കി മധുരകരമായ ഒന്നായി പരിണമിച്ചത്. റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം.

തുടക്കം മുതൽ തന്നെ ശിവൻ എന്ന കഥാപാത്രമായി നടൻ സജിൻ ഏവരുടെയും മനം കവർന്നിരുന്നു. സജിൻ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്ക് കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. ഒരു വൃദ്ധന്റെ മേക്കപ്പിലാണ് താരത്തിന്റെ പുതിയ സെൽഫി ചിത്രങ്ങൾ. ന്യുജൻ അപ്പൂപ്പൻ, മോഡേൺ അപ്പൂപ്പൻ, കഥയിലെ രാജകുമാരൻ എന്നെല്ലാം തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാവരും അന്വേഷിക്കുന്നത് സജിൻ ചേട്ടന്റെ രാജകുമാരി എവിടെ പോയി എന്നാണ്.

നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനത്തിൽ എത്തിയതോടെ സജിൻ ഏവർക്കും പ്രിയങ്കരനായി മാറി. ഇന്ന് സാന്ത്വനത്തിലെ ശിവേട്ടൻ എന്ന് പറഞ്ഞാൽ യുവാക്കൾക്ക് പോലും ഒരു ഹരമാണ്. ഷഫ്നയുമായി ഏറെ നാൾ പ്രണയിച്ചതിനുശേഷമാണ് സജിൻ വിവാഹത്തിലെത്തിയത്. സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങുന്ന താരമാണ് ഷഫ്ന. ഷഫ്ന അന്യഭാഷാസീരിയലിൽ അഭിനയിക്കുന്നതുകൊണ്ട് ഇരുവർക്കും

ഒരുമിച്ചുകാണാനുള്ള അവസരങ്ങൾ കുറവാണെന്ന് പലപ്പോഴും ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. സീരിയലിലെ ഭാര്യക്കൊപ്പം ശിവേട്ടൻ ഒരു അഭിമുഖത്തിനെത്താത്തതാണ് ആരാധകരിൽ പലരുടെയും പരാതി. എത്രയും പെട്ടെന്ന് ശിവാഞ്‌ജലിമാരെ ഒന്നിച്ച് ഒരു അഭിമുഖത്തിൽ കൊണ്ടുവരണം എന്നാണ് ആരാധകർ പലരും ആവശ്യപ്പെടുന്നത്. സജിനും ഗോപികയും അഭിമുഖങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇരുവരും ഒന്നിച്ചുള്ള ഒരു ഇന്റർവ്യൂവിനായാണ് ഏവരും കാത്തിരിക്കുന്നത്.

Comments are closed.