സാന്ത്വനത്തിൽ ഇനി താളം മേളം പോന്നോണം.!! വേറിട്ട ഓണക്കാഴ്ചകൾ ചിരി പടർത്തുമ്പോൾ.!! Santhwanam Serial Today Episode September 5

സാന്ത്വനം കുടുംബത്തിലെ ഓണാഘോഷങ്ങളാണ് ഇനി കാണാനുള്ളത്. പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്. പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ ഓണം പോലെ തന്നെയാണ് സാന്ത്വനത്തിലെ ഓണവും. ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം അടക്കിവാഴുന്ന സാന്ത്വനം പരമ്പരക്ക് ഇനി ഓണാഘോഷത്തിന്റെ പത്തരമാറ്റിൻ തിളക്കമാണ്. ഊഞ്ഞാലും പൂക്കളവും തുടങ്ങി എല്ലാം ഓണമയമാണ്. ഓണക്കാഴ്ച്ചകൾ വിസ്മയമായി മാറുന്ന ഒരു കാഴ്ച്ച.

ഇപ്പോൾ പരാതികൾക്കും പരിഭവങ്ങൾക്കും ചെറിയൊരു ഇടവേളയാണ്. എല്ലാവർക്കുമിടയിൽ സ്നേഹവും സന്തോഷവും മാത്രം. ഇങ്ങനെയൊരു വീടിനെയാണ് സ്നേഹസാന്ത്വനം എന്ന് ഉറപ്പിച്ച് വിളിക്കാൻ കഴിയുക. സാന്ത്വനത്തിലെ ഓണാഘോഷങ്ങളിൽ പങ്കുചേരാൻ തമ്പിയും ഭാര്യയും എത്തിയിട്ടുണ്ട്. ഒപ്പം ശങ്കരനും സാവിത്രിയും. എല്ലാവരും കൂടി ഈ ഓണം തകർക്കുക തന്നെ ചെയ്യും. എന്നാൽ അതിനിടയിലും വലിയ സങ്കടത്തിലാണ് കണ്ണൻ.

താൻ കാരണം എന്തൊക്കെയാണ് ഇപ്പോൾ ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്? സാന്ത്വനം വീട്ടിലെ സ്നേഹബന്ധങ്ങൾക്ക് താൻ ഒരു കടിഞ്ഞാണായി മാറിയോ? തന്റെ മുറിയിൽ നിന്നും പണം പോയിട്ടും വ്യക്തമായ ഒരു ചിത്രം തെളിഞ്ഞുവരാത്ത അവസ്ഥയിലാണ് അഞ്ജു. എല്ലാവർക്കുമിടയിൽ പലവിധ പ്രശ്നങ്ങൾ…. എന്തായാലും അതെല്ലാം മാറ്റിവെച്ചാണ് ഇപ്പോൾ സാന്ത്വനത്തിൽ ഓണം അടിച്ചുപൊളിക്കാനുള്ള പരിപാടികൾ തുടങ്ങിയിരിക്കുന്നത്. ഓരോ വർഷവും സാന്ത്വനം ടീമിന്റെ ഓണം കാണാൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.

ഇത്തവണയും ആരെയും നിരാശപ്പെടുത്താതെ സാന്ത്വനം ടീം ഓണവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ഗോപിക അനിൽ, രക്ഷാ രാജ്, സജിൻ, ഗിരീഷ് നമ്പിയാർ, രാജീവ് പരമേശ്വരൻ, അപ്സര, അച്ചു, മഞ്ജുഷ മാർട്ടിൻ, ബിജേഷ് അവനൂർ, ദിവ്യ, സിന്ധു വർമ, രോഹിത് തുടങ്ങിയ താരങ്ങളും സാന്ത്വനത്തിൽ അണിനിരക്കുന്നു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത പച്ചയായ രീതിയിൽ ദൃശ്യവൽക്കരിക്കുകയാണ് പരമ്പര സാന്ത്വനം

Comments are closed.