അപ്പുവിന്റെ മനസ്സിൽ തീകോരിയിട്ട് തമ്പി.!! അപർണയ തിരികെ സാന്ത്വനത്തിലേക്ക് എത്തിക്കാൻ ശിവനും അഞ്ജലിയും അമരാവതിയിലേക്ക്.!! Santhwanam Serial Today Episode September 30

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പതിവുപോലെതന്നെ ആകാംഷാഭരിതമായ മുഹൂർത്തങ്ങൾ തന്നെയാണ് പുതിയ പ്രോമോ വീഡിയോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ വിഷമത്തോടെ മറ്റുള്ളവർക്ക് മുന്നിൽ ചിരിച്ചു നിൽക്കുന്ന ഹരിയെ ആയിരുന്നു കഴിഞ്ഞ എപ്പിസോഡിൽ കണ്ടിരുന്നത്. എന്നാൽ അപ്പോഴും അപ്പുവിനെ കൂട്ടിക്കൊണ്ടു വരുവാൻ ആരെങ്കിലും

അമരാവധിയിലേക്ക് പോവുകയാണ് എങ്കിൽ അവരുടെ കാല് തല്ലി ഓടിക്കുമെന്ന് ഹരി പറഞ്ഞതായി കണ്ണൻ ശിവനോടും അഞ്ജലിയോടും പറഞ്ഞിരുന്നു. ഇത് കൂട്ടാക്കാതെ അഞ്ജലിയും ശിവനും അപ്പുവിനെ വിളിച്ചു കൊണ്ട് അമരാവതിയിലേക്ക് ചെല്ലുന്നതാണ് ഏറ്റവും പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്. പുറമേ ചിരിക്കുന്നുണ്ടെങ്കിലും ഹരിയുടെ അവസ്ഥയും വളരെ മോശമാണെന്ന് അപ്പുവിന്റെ മമ്മിയോട് പറയുന്ന ശിവനെ പുതിയ പ്രോമോയിൽ കാണാം.

എന്നാൽ അതേസമയം തൻറെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ് ഇത് എന്നും രാജശേഖരൻ തമ്പിയുടെ മകൾ ഒരിക്കലും നില മറന്നുള്ള തീരുമാനം എടുക്കില്ലെന്നും തമ്പി വ്യക്തമാക്കുന്നു. അപ്പുവിന്റെ മുന്നിൽ വച്ചാണ് തമ്പിയുടെ ഇത്തരം വാക്കുകൾ. അതുകൊണ്ട് തന്നെ തന്റെ ആത്മാഭിമാനവും അന്തസ്സും വിട്ട് താഴ്ന്നു കൊടുക്കുവാൻ ഒരുക്കമല്ലെന്ന് അപ്പുവിന്റെ മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയും. ഹരിവന്ന് വിളിക്കാതെ സാന്ത്വനത്തിലേക്ക് പോകുന്നത് തൻറെ ആത്മാഭിമാനത്തിൽ ക്ഷതം ഏൽക്കുമെന്ന് തമ്പി അപ്പുവിനെ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്.

അപ്പോഴും എല്ലാ വിഷമങ്ങൾക്കിടയിലും അഞ്ജലിയെ കാണുമ്പോൾ സങ്കടങ്ങളും പരിഭവങ്ങളും എല്ലാം മറന്ന് ഓടിച്ചെന്ന് അഞ്ജുവിനെ കെട്ടിപ്പിടിക്കുന്ന അപ്പുവിനെ കാണിക്കുന്നതോടെയാണ് ഒരു പ്രേമോ അവസാനിക്കുന്നത്. ഇരുവരുടെയും സ്നേഹത്തിനു മുന്നിൽ നിറചിരിയോടെ നിൽക്കുകയാണ് ശിവൻ. പ്രോമോ കണ്ടപ്പോൾ മുതൽ അപ്പുവിന്റെ തീരുമാനം എന്താണെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാന്ത്വനം ആരാധകർ.

Comments are closed.