ഹരി അറിയാതെ അമരാവതിയിലേക്ക് പോകാൻ ശിവനും അഞ്ജലിയും.!! അപ്പുവിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി അപ്പുവിന്റെ മമ്മി.!! Santhwanam Serial Today Episode September 29

സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രോമോ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തുടക്കത്തിൽ ശിവനും അഞ്ജലിയും തമ്മിലായിരുന്നു കലഹങ്ങൾ എങ്കിൽ ഇപ്പോൾ ഹരിയും അപ്പവും ആണ് ഏതാണ്ട് വേർപിരിയലിന്റെ വക്കിൽ എത്തിനിൽക്കുന്നത്. ഇരുവർക്കും ഇടയിൽ എന്നും പ്രശ്നങ്ങൾ ആയിരുന്നു. എന്നാൽ ഏറ്റവും പുതിയ പ്രശ്നം ഉണ്ടാക്കിയിരിക്കുന്നത് അപ്പുവിന്റെ ഡാഡിയാണ്.

ആരുടെയും സമ്മതമില്ലാതെ സാന്ത്വനം കുടുംബം അളന്നു തിരിക്കുവാൻ തമ്പി നടത്തിയ തീരുമാനത്തിനെതിരെ ഹരി ശക്തമായി തന്നെയാണ് ഇപ്പോഴും പ്രതികരിച്ചുകൊണ്ട് നിൽക്കുന്നത്. ഡാഡിയെ അനുകൂലിച്ചതിന് അപ്പുവിനെ കണക്കിന് ശകാരിച്ച ഹരി അമരാവതിയിൽ നിന്ന് അപർണയെ തിരിച്ചു വിളിക്കുവാൻ താൻ ഒരുക്കമല്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ്. ഹരി വന്നു വിളിക്കാതെ തിരികെ സാന്ത്വനത്തിലേക്ക് ഇല്ലെന്ന തീരുമാനത്തിലാണ് അപ്പുവും.

അപ്പുവിന് പൂർണ പിന്തുണയുമായി തമ്പി നിൽക്കുമ്പോൾ സാന്ത്വനത്തിലേക്ക് അപ്പുവിനെ പറഞ്ഞു വിടുവാനും അപ്പുവിന് ഹരിയോടുള്ള സ്നേഹം മനസ്സിലാക്കി ഇരുവരുടെയും പിണക്കം തീർക്കുവാനും ആണ് അപ്പുവിന്റെ മമ്മിയും സാന്ത്വനം കുടുംബത്തിലെ മറ്റ് അംഗങ്ങളും ശ്രമിക്കുന്നത്. അപ്പുവിന് സാന്ത്വനത്തിൽ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ആദ്യം ഓടിയെത്തുന്നത് താൻ ആയിരിക്കുമെന്ന് അപ്പുവിനോട് മമ്മി പറയുന്നുണ്ടെങ്കിലും താൻ തൽക്കാലത്തേക്ക് എങ്ങോട്ടും ഇല്ലെന്ന് നിലപാടിലാണ് അപ്പു.

ഹരി അപർണയെ വിളിക്കുവാൻ തയ്യാറല്ലാത്ത പക്ഷം ഞാൻ എന്തു ചെയ്യാനാണ് എന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങളോട് ബാലൻ ചോദിക്കുമ്പോൾ ഹരി അറിയാതെ അമരാവതിയിൽ പോയി അപ്പുവിനെ വിളിക്കാൻ താനും അഞ്ജലിയും പോകട്ടെ എന്ന നിർദ്ദേശമാണ് ശിവൻ ഉന്നയിക്കുന്നത്. എല്ലാവരും വാശിയുമായിരുന്നാൽ ഇത് എങ്ങും എത്തില്ലെന്നും ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകും എന്നും അഞ്ജലി ദേവിയോട് പറയുന്നു. ഇങ്ങനെ എല്ലാവരുടെയും മനസ്സ് കലങ്ങി സംഘർഷഭരിതമായ മുഹൂർത്തത്തിലൂടെയാണ് ഇപ്പോൾ സാന്ത്വനം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

Comments are closed.