അപ്പുവിനെ ഇനി തമ്പി വിടില്ല.!! ഹരിയോട് ദേഷ്യപ്പെട്ട ബാലൻ.!! അപ്പുവിനെ വിളിക്കാൻ അഞ്ജുവും ശിവനും.!! Santhwanam Serial Today Episode September 28

കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാംസ്ഥാനത്താണ് സാന്ത്വനം പരമ്പര. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളമാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് ആണ് ഈ സീരിയലിന്റെ നിർമ്മാതാവ്. പരമ്പരയിലെ ഒരു പ്രധാനകഥാപാത്രത്തെയും ചിപ്പി തന്നെ അവതരിപ്പിക്കുന്നു. സാന്ത്വനം വീട്ടിലെ മൂത്ത മരുമകളാണ് ചിപ്പിയുടെ ദേവി എന്ന കഥാപാത്രം. ദേവിയും ഭർത്താവ് ബാലനും അവരുടെ ജീവിതം സ്വന്തം അനിയന്മാർക്ക് വേണ്ടി ഉഴിഞ്ഞുവെക്കുകയായിരുന്നു.

അനിയന്മാരെ മക്കളായാണ് അവർ കണ്ടത്. അനിയന്മാരിൽ 2 പേർ വിവാഹിതരായതോടെ സാന്ത്വനം വീട്ടിലെ പതിവ് വ്യവസ്ഥിതിക്ക് ചില മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. തുടക്കത്തിൽ അപ്പുവിന് പലതും ദഹിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ പതിയെ പതിയെ സാന്ത്വനം വീടിൻറെ സാഹചര്യത്തോട് ചേർന്നുവരികയായിരുന്നു അപ്പു. ഇപ്പോഴിതാ സാന്ത്വനം വീട് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അല്പം ഗുരുതരമായിരിക്കുകയാണ്.

ഇതിനെ തുടർന്ന് അപ്പുവും ഹരിയും വഴക്കിടുകയും അമരാവതിയിൽ നിന്ന് ഡാഡി വന്നുവിളിക്കുമ്പോൾ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു അപ്പു. സ്വന്തം ഇഷ്ടത്തിന് വീട്ടിലേക്ക് പോയ അപർണ്ണയെ ഇനി തിരിച്ചുവിളിക്കാൻ ഇല്ലെന്നാണ് ഹരിയുടെ പക്ഷം. എന്നാൽ സാന്ത്വനം വീട്ടിൽ പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. ഹരിയുടെ നിലപാടിൽ ക്ഷോഭത്തോടയും വിഷമത്തോടെയും പ്രതികരിക്കുകയാണ് ബാലൻ.

അപ്പുവിനെ വിളിക്കാൻ ഹരി പോകുന്നില്ലെങ്കിലും ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണ് അഞ്ജലിയും ശിവനും. അഞ്ജുവും ശിവനും അമരാവതിയിലേക്ക് പോകും. അപ്പുവിനെ തിരിച്ചുവിളിക്കും. എന്നാൽ അമരാവതിയിൽ ചില പുതിയ കുരുക്കുകൾ ഒരുക്കുകയാണ് തമ്പി. സ്വന്തം മകളുടെ ജീവിതം ഭദ്രമാക്കിക്കൊണ്ട് അപ്പുവിനെ ഇനി സാന്ത്വനത്തിലേക്ക് വിടില്ല എന്ന തീരുമാനത്തിലാണ് തമ്പി. എന്താണെങ്കിലും പ്രേക്ഷകരെല്ലാം ഇപ്പോൾ ഏറെ ആകാംഷഭരിതരായി കാത്തിരിക്കുകയാണ്. സാന്ത്വനത്തിൽ ഇനി എന്താണ് സംഭവിക്കുക എന്ന് അറിയാനുള്ള ടെൻഷനും പ്രേക്ഷകർക്കുണ്ട്.

Comments are closed.