അപ്പു ഇനി തിരികെ വരില്ല.!! സാന്ത്വനത്തിൽ ഇത് ശോകമയമായ കാലം.!! പ്രശ്നങ്ങൾ വീണ്ടും തുടർകഥയാകുമ്പോൾ.!! Santhwanam Serial Today Episode September 26

ചില പിടിവാശികൾ നശിപ്പിക്കുന്നത് സ്വസ്ഥമായ കുടുംബജീവിതത്തെയാണ്. ഇവിടെ സാന്ത്വനത്തിലും അത്‌ തന്നെയാണ് സംഭവിക്കുന്നത്. തമ്പിക്കൊപ്പം ഇറങ്ങിപ്പോയ അപർണ ഇനിയൊരു കോമ്പ്രമൈസിന് തയ്യാറല്ല. അപ്പു വാശിയിലാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹരി നേരിട്ട് വന്നു വിളിക്കാതെ ഇനിയൊരു തിരിച്ചുപോക്ക് ഇല്ലെന്ന് ഉറപ്പിക്കുകയാണ് അപ്പു.

അവസരം കൃത്യമായി ഉപയോഗിക്കുന്ന കാര്യത്തിൽ തമ്പി പണ്ടേ മിടുക്കൻ തന്നെ. ഇവിടെയും അത്‌ തന്നെ സംഭവിക്കുന്നു. അപ്പുവിനെ ഹരിയിൽ നിന്നും അടർത്തിമാറ്റണമെന്ന്, സാന്ത്വനത്തിൽ നിന്നും അമരാവതിയിലേക്ക് തിരികെ എത്തിക്കണമെന്ന് എത്ര നാളായി ആഗ്രഹിക്കുകയാണ് തമ്പി. ഇപ്പോൾ അതിന് കൃത്യമായ അവസരം വന്നെത്തിയിരിക്കുകയാണ്.

ഇനി സാന്ത്വനത്തിലേക്ക് അപ്പുവിനെ വിടാതിരിക്കാൻ തന്നെയാകും തമ്പി ശ്രമിക്കുക. ഹരി ഏറെ സങ്കടത്തിലാണ്. തിരികെ പോകുന്നെങ്കിൽ പൊയ്ക്കോ എന്ന് വാശിയുടെ പുറത്ത് പറഞ്ഞെങ്കിലും സങ്കടം താങ്ങാനാകാത്ത അവസ്ഥയിൽ തന്നെയാണ് ഇപ്പോൾ ഹരി. സാന്ത്വനം വീട് മൊത്തത്തിൽ ഇപ്പോൾ ശോകമയമാണ്. സന്തോഷം ഒട്ടുമില്ലാത്ത സാന്ത്വനം. സ്വത്തുവിഭജനവും വീതം വെക്കലുമായി കാര്യങ്ങൾ വഷളായി. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്.

ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനത്തിൽ രാജീവ് പരമേശ്വർ, രക്ഷാ രാജ്, രോഹിത്, ഗിരീഷ് നമ്പിയാർ, സജിൻ, ഗോപിക അനിൽ, ഗിരിജ, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള ഒരു ടെലിവിഷൻ സീരിയൽ കൂടിയാണ് സാന്ത്വനം. പരമ്പരയിലെ ശിവാഞ്‌ജലി ജോഡിക്ക് വൻ സ്വീകാര്യതയാണ് ഉള്ളത്. സജിനും ഗോപികയും അവതരിപ്പിക്കുന്ന ശിവാഞ്‌ജലി പ്രണയജോഡി കേരളക്കരയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം.

Comments are closed.