സാന്ത്വനത്തിൽ നിന്നുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് അപ്പു.!! ഇനി ഏറ്റുമുട്ടൽ തുടങ്ങുകയായി.!! കുടുംബം പിളരുമോ.? Santhwanam Serial Today Episode September 24

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഇപ്പോഴിതാ സാന്ത്വനത്തിൽ തുടർച്ചയായി പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയാണ്. സാന്ത്വനത്തിൽ നിന്നും തമ്പിക്കൊപ്പം ഇറങ്ങിപ്പോക്ക് നടത്തിയിരിക്കുകയാണ് അപ്പു. ഉറച്ച തീരുമാനത്തിലാണ് അപ്പു. എന്നാൽ അപ്പുവിനൊപ്പം അമരാവതിയിൽ തിരിച്ചെത്തിയ തമ്പിയെ കണക്കിന് വിമർശിക്കുകയാണ് അംബിക. ഭാഗം വെക്കാത്ത സ്വത്തിന് മേൽ അളവെടുപ്പ് നടത്തിയ തമ്പി അംബികയ്ക്ക് മുൻപിൽ തെറ്റുകാരൻ തന്നെയാണ്.

അനാവശ്യമായി പ്രശ്നമുണ്ടാക്കി അമരാവതിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ അപ്പു. പണ്ടും അപ്പുവിനെ ഓരോന്ന് പറഞ്ഞ് മനസ്സ് മാറ്റിയിരുന്നത് തമ്പി തന്നെയാണ്. ഇപ്പോഴും അത്‌ തന്നെ തുടരുന്നു. ബാലനും ദേവിയും ഉൾപ്പെടെ സാന്ത്വനത്തിലെ അംഗങ്ങളെല്ലാം ഇപ്പോൾ ഏറെ സങ്കടത്തിലാണ്. അപ്പുവിന്റെ മടങ്ങിപ്പോക്ക് ആർക്കും സഹിക്കാവുന്ന ഒന്നല്ല. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പറഞ്ഞുവെക്കുന്നത്. ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പരയിൽ ചിപ്പി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

സജിൻ, ഗോപിക അനിൽ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, അപ്സര, ഗിരിജ, ബിജേഷ് അവനൂർ തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു. റേറ്റിങ്ങിൽ മുൻപന്തിയിലാണ് സാന്ത്വനം. അനിയന്മാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ബാലനും ദേവിയും. സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്നം പോലും ബാലനും ദേവിയും മാറ്റിവെച്ചത് അനുജന്മാർക്ക് വേണ്ടി ആയിരുന്നു. നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെ സാന്ത്വനം കടന്നുപോകുമ്പോൾ പരമ്പരയിൽ

ഞെട്ടിക്കുന്ന സംഭവവികാസങ്ങളും അരങ്ങേറുന്നു. സഹോദരങ്ങൾ തമ്മിലുണ്ടായിരുന്ന ശക്തമായ ബന്ധത്തിന് വിള്ളലേറ്റു. ബാലൻ ഒറ്റപ്പെടുന്ന കാഴ്ച്ച. കുടുംബത്തിൽ സ്വത്തിനെ കുറിച്ച് ചർച്ചയുണ്ടായാൽ ഉടൻ വലിയ പ്രശ്നങ്ങൾക്ക് തുടക്കമാവുകയായി. അത്‌ തന്നെയാണ് ഇപ്പോൾ സാന്ത്വനത്തിലെയും കാഴ്ച്ച. ഗതിവിഗതികൾ മാറിമറിയുന്ന ഒരു കാഴ്ച്ച. എന്തായാലും പുത്തൻ എപ്പിസോഡുകൾക്ക് കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

Comments are closed.