ഉറപ്പിച്ചു!!! സാന്ത്വനം വീട് വീട്ടിറങ്ങാൻ അപ്പു തീരുമാനിച്ചു.!! പുതിയ തന്ത്രങ്ങൾ മെനഞ്ഞ് തമ്പിയും.!! Santhwanam Serial Today Episode September 22

സാന്ത്വനം വീണ്ടും പുതിയ വഴിത്തിരിവിലേക്ക്… സാന്ത്വനം വീടുവിടാൻ മനസ്സുറച്ച തീരുമാനം എടുത്തിരിക്കുകയാണ് അപർണ. തമ്പിയാണ് എല്ലാത്തിനും കാരണം. പലതും പറഞ്ഞ് അപർണയുടെ മനസ്സ് കലുഷിതമാക്കിയിരിക്കുന്നത് തമ്പി തന്നെ. സാന്ത്വനം വീടിനു മുന്നിൽ വലിയൊരു ബംഗ്ലാവ് പണിയാം എന്നായിരുന്നു തമ്പി അപർണയ്ക്ക് നൽകിയ വാഗ്ദാനം. ഇതിൻറെ പേരിൽ വലിയ വിഷയങ്ങൾ വീട്ടിൽ അരങ്ങേറുന്നുമുണ്ട്. എന്താണ് അപ്പുവിന് സംഭവിക്കുന്നത്?

അപ്പു ഇപ്പോൾ പഴയ സ്വഭാവത്തിലേക്ക് തിരിച്ചു പോകുന്നുവോ എന്നാണ് പ്രേക്ഷകർ പോലും ചോദിക്കുന്നത്. ഇതിന്റെ പേരിൽ സാന്ത്വനം വീട്ടിൽ ഇങ്ങനെയൊരു യുദ്ധം ഉണ്ടാകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. സാന്ത്വനം പ്രേക്ഷകർക്ക് അപ്രതീക്ഷിതമായ കാഴ്ചകളാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അപ്പു സാന്ത്വനം വീട് വിട്ട് ഇറങ്ങിയാൽ നിലവിലുള്ള പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂ. ബാലന്റെയും ദേവിയുടെയുമൊക്കെ സമാധാനം വീണ്ടും നഷ്ടപ്പെടുക തന്നെ ചെയ്യും.

അതുകൊണ്ടുതന്നെ അപ്പുവിനെ ബ്രെയിൻ വാഷ് ചെയ്തുകൊണ്ടിരിക്കുന്ന തമ്പിക്ക് ഒരു എട്ടിൻറെ പണി കിട്ടണം എന്നാണ് പ്രേക്ഷകർ പോലും ആഗ്രഹിക്കുന്നത്. അങ്ങനെയൊരു പണി തമ്പിക്ക് കിട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സാന്ത്വനം ആരാധകർ. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനത്തിൽ പ്രേക്ഷക പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്.

തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പിയാർ, ഗോപിക അനിൽ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ, ഗിരിജ, അപ്സര, ബിജേഷ് അവനൂർ തുടങ്ങിയ താരങ്ങൾ പ്രധാന റോളുകളിൽ എത്തുന്നു. കുടുംബബന്ധങ്ങളുടെ ശക്തി പറഞ്ഞുതുടങ്ങിയ സാന്ത്വനത്തിൽ ഇപ്പോൾ സംഭവിക്കുന്നത് പരസ്പരവിശ്വാസം തകർന്നുപോകുന്നതിന്റെ വിപരീയഭാവങ്ങളാണ്.

Comments are closed.