അപ്പു സാന്ത്വനത്തിലെ ജീവിതം മതിയാക്കി തിരികെ പോകുന്നു.!! ഇനി ഹരി ഒറ്റയ്ക്ക്.!! Santhwanam Serial Today Episode September 21

ഈ കഥ, അത്‌ ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല. സാന്ത്വനത്തിൽ പുതിയ പ്രശ്നങ്ങൾ ക്യൂ പിടിച്ച് നിൽക്കുകയാണ്. ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം തൊട്ടറിഞ്ഞ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. അതിൽ നിന്നും ഒരാൾ ഇപ്പോഴിതാ സാന്ത്വനം വീടിന്റെ പടിയിറങ്ങുകയാണ്. അപ്പു ഉണ്ടാക്കിയ പ്രശ്നങ്ങൾ വലുതായി തുടങ്ങുമ്പോൾ

സാന്ത്വനത്തിൽ നിന്നും മടങ്ങാനുള്ള തീരുമാനം കൂടി കൈക്കൊള്ളുകയാണ് ഇപ്പോൾ അപർണ. തമ്പി പറയുന്നത് കേട്ട് ഒരു പാവയെ പോലെ ചലിക്കുന്ന മകൾ, അങ്ങനെ വരുമ്പോഴാണ് ഹരി പോലും അപ്പുവിനെ വെറുത്തുപോകുന്നത്. സാന്ത്വനം വീടിന് മുൻപിൽ ഒരു ബംഗ്ലാവ് പണിയാനുള്ള ഒരുക്കത്തിലാണ് തമ്പി. ആ സന്തോഷം തന്നെയാണ് അപ്പുവിനെയും ഭ്രാന്ത് പിടിപ്പിക്കുന്നത്. ഒടുവിൽ ഹരിയെ അപ്പു അറിയിച്ച് കഴിഞ്ഞു…

സാന്ത്വനത്തിൽ നിന്നും താൻ മടങ്ങുകയാണെന്ന്. ഇതിനിടയിൽ ലക്ഷ്മിയമ്മക്ക് എന്തോ സംഭവിക്കുന്നു… പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ അങ്ങനെ ഒരു രംഗവും കാണിച്ചിട്ടുണ്ട്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ സീരിയൽ. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, അച്ചു, മഞ്ജുഷ മാർട്ടിൻ, അപ്സര, ഗിരിജ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, ദിവ്യ തുടങ്ങിയ താരങ്ങളും

സാന്ത്വനത്തിൽ അണിനിരക്കുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം അടിവരയിട്ട് പറയാൻ ശ്രമിക്കുന്നത്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. തമിഴിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാനമ്പാടി എന്ന ഹിറ്റ്‌ സീരിയലിന് ശേഷം രജപുത്ര അണിയിച്ചൊരുക്കുന്ന പരമ്പര കൂടിയാണ് സാന്ത്വനം. ആദിത്യനാണ് സീരിയലിന്റെ സംവിധായകൻ.….ലക്ഷ്‌മിയമ്മയ്ക്ക് സംഭവിക്കുന്നത് എന്ത്…?

Comments are closed.