സാന്ത്വനം കീറി മുറിയ്ക്കാൻ ഉറച്ച് തമ്പി.!! ഡാഡിയുടെ വാക്കുകൾക്ക് മുൻപിൽ ഒന്നും മിണ്ടാതെ അപ്പു.!! ഹരി ചെയ്തത് ശരിയെന്ന് ആരാധകർ.!! Santhwanam Serial Today Episode September 20

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയുടെ ആരാധകർ എത്രയുണ്ടെന്ന് വിരലിലെണ്ണാൻ പോലും കഴിയുന്നതിലും അധികമാണ്. ഇതിലെ ഓരോ എപ്പിസോഡും മലയാളികൾക്ക് കാണാ പാഠമാണ്. ഈ സാഹചര്യത്തിൽ ഇന്ന് പുറത്തുവന്നിരിക്കുന്ന പ്രമോ വീഡിയോയാണ് ആളുകളെ പിടിച്ചിരുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സാന്ത്വനം വീട് വീതംവെപ്പിന്റെ പടിവാതിലിൽ നിൽക്കുകയാണ്. ഓരോരുത്തരും ഓരോ അഭിപ്രായം

പറയുമ്പോഴും സാന്ത്വനം കുടുംബം കീറിമുറിക്കരുത് എന്ന അഭിപ്രായമാണ് ആരാധകർക്ക് ഉള്ളത്. എന്നാൽ സാന്ത്വനം കുടുംബം വീതം വയ്ക്കണമെന്നും നാല് സഹോദരന്മാരേയും നാലു വഴിക്കാക്കണമെന്നുമുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുക തന്നെയാണ് അപ്പുവിന്റെ ഡാഡി. അതിനായുള്ള കുറുക്ക് വഴികൾ ഒക്കെ അയാൾ നോക്കുന്നുമുണ്ട്. ഏറ്റവും ഒടുവിലായി വീതംവെപ്പിന് താനൊരുക്കമാണെന്ന ബാലന്റെ വാക്കിൽതൂങ്ങിപ്പിടിച്ച് കുടുംബത്തെ രണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ് തമ്പി.

എല്ലാവരും ഉണരുന്നതിനു മുൻപേ തന്നെ സാന്ത്വനം കുടുംബത്തിൻറെ മുറ്റത്തെത്തി എൻജിനീയർമാരെ കൊണ്ട് അളവെടുക്കാനുള്ള തയ്യാറെടുപ്പാണ് തമ്പി നടത്തുന്നത്. ഇത് കണ്ടെത്തുന്ന ശിവനും ബാലനും തമ്പിയോട് എന്തുദ്ദേശിച്ചാണ് എന്ന് ചോദിക്കുമ്പോൾ ആദ്യം തമ്പിക്ക് ഉത്തരം മുട്ടുന്നുണ്ടെങ്കിലും മകളെ കണ്ടതോടെ തമ്പി കളം മാറ്റി ചവിട്ടുന്നതാണ് ഏറ്റവും പുതിയ പ്രമോയിൽ കാണാൻ സാധിക്കുന്നത്. മകളുടെ ആഗ്രഹപ്രകാരം ഈ വീട്ടുമുറ്റത്ത് ഒരു വീട്

പണിയുന്നതിന് വേണ്ടിയാണ് താൻ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുന്നത് എന്നാണ് തമ്പി പറയുന്നത്. എന്നാൽ ഡാഡിയുടെ വാക്ക് താൻ മനസാ വാചാ അറിഞ്ഞതല്ലെന്ന് അപ്പു പറയുമ്പോഴും ബാലന്റെയും ശിവന്റെയും മുൻപിൽ വച്ച് തമ്പിയുടെ വാക്കുകൾക്ക് മറുത്തൊന്നും പറയാതെ നിൽക്കുകയാണ് അപർണ ചെയ്യുന്നത്. ഇത് അറിഞ്ഞ കണ്ണൻ ഹരിയോട് ചെന്ന് വിവരങ്ങൾ പറയുന്നതും ഹരിവന്ന തമ്പിയോട് കയർക്കുന്നത് ആണ് ഏറ്റവും പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്.

Comments are closed.