തമ്പി അളന്ന് മാറ്റാന്‍ ശ്രമിക്കുന്നത് സാന്ത്വനം കുടുംബത്തിലെ ബന്ധങ്ങളെയോ.!! Santhwanam Serial Today Episode September 19

ജനഹൃദയം കീഴടക്കിയ പരമ്പരകളില്‍ ഒന്നാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവരാണ് ഓരോ മലയാളികളും. അത്രത്തോളം പ്രിയപ്പെട്ടവരായിരിക്കുന്നു സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളും ഇവര്‍ക്ക്. കുടുംബ കഥ പറഞ്ഞു പോകുന്ന ഈ പരമ്പരയിലെ ഓരോ കഥാസന്ദര്‍ഭങ്ങളും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പരമ്പരയിലെ വിവിധ
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളൊക്കെയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരരാണ്.

ചടുലമായ കഥാമുഹൂര്‍ത്തങ്ങളാണ് പരമ്പരയെ കൂടുതല്‍ പ്രേക്ഷകപ്രിയമുള്ളതാക്കി മാറ്റിയത്. സാന്ത്വനം വീട്ടിലെ ഹരി, അപര്‍ണ്ണയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അപര്‍ണ്ണയുടെ അച്ഛനായ തമ്പി അന്നുമുതലേ സാന്ത്വനം വീടുമായി സ്വരച്ചേര്‍ച്ചയില്‍ അല്ല. ശേഷം പല പ്രശ്‌നങ്ങളും തമ്പി ആ വീട്ടില്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് കുടുംബം തരണം ചെയ്തിട്ടുമുണ്ട്. വീണ്ടും സാന്ത്വനം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ് തമ്പി. സഹോദരങ്ങള്‍ തമ്മിലുള്ള ഐക്യം ഇല്ലാതാക്കി ആ കുടുംബത്തില്‍ നിന്നും തന്റെ മരുമകനായ ഹരിയെ അടര്‍ത്തിയെടുക്കാനാണ് തമ്പിയുടെ ശ്രമം.

അതിനായി ഓരോ കരുക്കള്‍ നീക്കി കൊണ്ടിരിക്കുകയാണ് തമ്പി. അതിനിടയിലാണ് പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് വിഷയം തുരുപ്പ് ചീട്ടായി തമ്പിക്ക് കിട്ടിയിരിക്കുകയാണ്. പുതിയ ഷോപ്പിംഗ് കോംപ്ലക്സ് വിലക്ക് വാങ്ങുന്നതിനായി തറവാടിന്റെ ആധാരം പണം വയ്ക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അമ്മയുടെ പേരില്‍ ലോണെടുക്കാന്‍ ബുദ്ധിമുട്ടുള്ളത് കാരണം മൂത്തമകനും കുടുംബത്തിലെ കാരണവരുമായ ബാലന്റെ പേരിലേക്ക് വീട് മാറ്റാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അപര്‍ണ്ണയുടെ അച്ഛനായ തമ്പി ഇവിടെ പ്രശ്നങ്ങളുമായി എത്തുന്നു. വീട് ഭാഗം വെച്ച് വില്‍പ്പത്രം

എഴുതണം എന്നാണ് തമ്പിയുടെ ആവശ്യം. ഇത് സാന്ത്വനം കുടുംബത്തിലെ ഓരോരുത്തരുടെയും മനസ്സില്‍ മുറിവുകളുണ്ടാക്കുന്നു. എന്നാലും ബാലന്‍ ഇതിനു സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് വേണ്ട ഭാഗം ചോദിച്ചു വാങ്ങണം എന്ന് നിര്‍ദ്ദേശമാണ് തമ്പി മകള്‍ക്ക് നല്‍കുന്നത്. ഇതിനായി വേണ്ട സ്ഥലം അളക്കാന്‍ ആളുകളെയും കൊണ്ട് എത്തിയിരിക്കുകയാണ് തമ്പി. ഇതോടെ സാന്ത്വനം കുടുംബത്തില്‍ പൊട്ടിത്തെറികളും തുടങ്ങി. തമ്പിയോടും അപ്പുവിനോടുളള ഹരിയുടെ പ്രതികരണം എന്തായിരിക്കും എന്ന് കാണാനുളള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Comments are closed.