തമ്പിയും സാവിത്രിയും ഒന്നിച്ചു നിന്നുള്ള ഏറ്റുമുട്ടൽ.!! ഈ അങ്കഭൂമിയിൽ സാന്ത്വനം അടിതെറ്റിവീഴുമോ.!! നാല് പേരും നാല് വഴിക്കാകുമോ.!! Santhwanam Serial Today Episode September 15

സാന്ത്വനത്തിൽ ഇതെന്താണ് ഈ സംഭവിക്കുന്നത്? സ്വത്ത് തർക്കത്തിലേക്ക് എന്ന രീതിയിൽ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ തമ്പിക്കൊപ്പം ചേരുകയാണ് സാവിത്രി. തമ്പി സാർ പറയുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് സാവിത്രി പറഞ്ഞുവെക്കുന്നത്. സാന്ത്വനം വീട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥ തന്നെയാണ് സ്വത്തുവിഷയത്തിലേത്. അപ്പുവിനെ ഓരോന്ന് പറഞ്ഞ് ഭ്രാന്ത് പിടിപ്പിക്കുന്നത് തമ്പി തന്നെയാണ്.

കൂടുതൽ സ്വത്ത് സ്വന്തമാക്കാൻ അപ്പുവിനെ ബ്രെയിൻ വാഷ് ചെയ്തുകൊണ്ടിരിക്കുകയാണ് അമരാവതിയിലെ തമ്പി. സാന്ത്വനം വീട്ടിലെ നാല് ആൺമക്കൾക്കുമുള്ള സ്വത്ത് നാലായി തന്നെ വീതിച്ചുതന്നെ നൽകണം എന്നാണ് തമ്പിയും സാവിത്രിയും പറഞ്ഞുവെക്കുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പര തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം റീമേക്ക് കൂടിയാണ്. തമിഴിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പരമ്പര പറഞ്ഞുവെക്കുന്നത്. രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ്, ഗോപിക അനിൽ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ, അപ്സര, ദിവ്യ തുടങ്ങിയ താരങ്ങളാണ് സാന്ത്വനം പരമ്പരയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങൾക്കും സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണുള്ളത്. പ്രത്യേകിച്ച് ശിവനും അഞ്‌ജലിക്കുമാണ് കൂടുതൽ ഫാൻസുള്ളത്. ശിവാഞ്‌ജലി എന്ന പേരിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലുണ്ട്.

സജിനും ഗോപികയുമാണ് ശിവാഞ്‌ജലിമാരായി മിനിസ്ക്രീനിലെത്തുന്നത്. ഇവർ പങ്കെടുക്കുന്ന അഭിമുഖങ്ങളും ഉൽഘാടനചടങ്ങുകളും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട്. അത്രയേറെ, വലിയ ഒരു ആരാധകവൃന്ദമാണ് സജിനും ഗോപികക്കും സോഷ്യൽ മീഡിയയിൽ ഉള്ളത്. കലിപ്പന്റെ കാന്താരി എന്നൊക്കെ പറഞ്ഞ് തുടങ്ങിയ ഈ പ്രണയകഥ ഇപ്പോൾ പുതിയ ലവ് ട്രാക്കിലേക്കും വന്നെത്തിയിരിക്കുകയാണ്.

Comments are closed.