ശങ്കരനും സാവിത്രിയും തമ്പിയുടെ തീരുമാനത്തെ അനുകൂലിക്കുമോ.!! സാന്ത്വനം ഇന്നത്തെ എപ്പിസോഡ് കടന്നുപോവുക നിർണായക തീരുമാനങ്ങളിലൂടെ.!! Santhwanam Serial Today Episode September 14

മലയാളത്തിലെ ടെലിവിഷൻ രംഗത്ത് പകരം വയ്ക്കാനില്ലാത്ത പരമ്പരകളിൽ ഒന്നായി ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം മാറിയിരിക്കുകയാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെ തന്നെയാണ്. വളരെ പെട്ടെന്ന് തന്നെ ജനപ്രിയ സീരിയലുകളിൽ മുൻപന്തിയിൽ എത്തിയ സാന്ത്വനം ഇപ്പോൾ കടന്നുപോകുന്നത് നിർണായകമായ മുഹൂർത്തങ്ങളിലൂടെയാണ്. ഓരോ ദിവസവും സാന്ത്വനത്തിന്റെ എപ്പിസോഡ് പ്രേക്ഷകർക്ക് പ്രവചിക്കാൻ കഴിയുന്നതിലും അപ്പുറം തന്നെയാണ്.

ഇപ്പോൾ സ്നേഹ സാന്ത്വനം വീതം വയ്ക്കുന്ന തീരുമാനത്തിലൂടെയാണ് കുടുംബം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാലു മക്കൾക്കും അവകാശപ്പെട്ടത് എഴുതി വയ്ക്കണമെന്നാണ് തമ്പിയുടെയും ജയന്തിയുടെയും അടക്കം ആഗ്രഹം. അപ്പോഴും മക്കൾ ഒരു കുടക്കിഴിൽ തന്നെ എന്നും കാണണമെന്നു തന്നെയാണ് അനുജന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ബാലനും ദേവിയും അതുപോലെതന്നെ ലക്ഷ്മി അമ്മയും ആഗ്രഹിക്കുന്നത്. ചേട്ടനെയും ചേട്ടത്തിയെയും വിട്ടു പോകാൻ സഹോദരന്മാർക്കും ആഗ്രഹമില്ലെങ്കിലും അപ്പുവിന്റെ അടക്കം ആഗ്രഹം സ്വന്തമായി മാറി താമസിക്കണം എന്ന് തന്നെയാണ്.

മരുമക്കളുടെ മാതാപിതാക്കൾക്ക് അവരെപ്പറ്റി ആശങ്കയുണ്ടെന്നും അവരുടെ ജീവിതം സുരക്ഷിതം ആവാനാണ് അച്ഛനമ്മമാർ ആഗ്രഹിക്കുന്നത് എന്ന് ബാലൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അഞ്ജുവിന്റെ അച്ഛനെയും അമ്മയെയും സാന്ത്വനത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബാലൻ. തമ്പിയും ഒപ്പം ശങ്കരനും സാവിത്രിയും എത്തുന്നതോടെ ഓരോരുത്തരുടെയും ആഗ്രഹം എന്താണെന്നും അഭിപ്രായം എന്താണെന്നും വെളിപ്പെടുത്തുന്നതാണ്.

ഇന്നത്തെ പ്രോമോ അനുസരിച്ച് ശങ്കരനും സാവിത്രിയും തമ്പിയും സാന്ത്വനത്തിലേക്ക് എത്തുമ്പോൾ മക്കൾ മാറിപ്പോകുമോ എന്ന് ഉള്ളു പിടഞ്ഞ് വേദനിക്കുന്ന ലക്ഷ്മി അമ്മയാണ് കാണാൻ കഴിയുന്നത്. എന്നാൽ സാന്ത്വനത്തിലേക്ക് വരില്ല എന്ന് അഞ്ജലിയെ വിളിച്ച് ശങ്കരൻ പറഞ്ഞിരുന്നു എങ്കിലും ബാലനോട് വരാമെന്ന് പറയുകയായിരുന്നു. വലിയേട്ടനോട് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും അദ്ദേഹം എത്തുമെന്ന അഭിപ്രായമാണ് കണ്ണനും പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശങ്കരനും സാവിത്രിയും സാന്ത്വനത്തിൽ വന്നിറങ്ങുന്നത് പ്രമോയിൽ കാണിക്കുന്നത്

Comments are closed.