സ്വത്തുവിഭജനം ആവശ്യമായി ഉയർത്തി അപർണ.!! ശങ്കരനെ കൂടെനിർത്താൻ തമ്പി.!! പേടിയോടെ ദേവിയും ബാലനും.!! സന്ദേഹം വിട്ടുമാറാതെ ശിവൻ.!! Santhwanam Serial Today Episode September 10

“ഐ ഹാവ് മൈ ഓൺ റൈറ്റ്സ്”… സ്വന്തം അവകാശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സാന്ത്വനത്തിൽ ശബ്ദമുയർത്തിയിരിക്കുന്നത് അപ്പുവാണ്. വെറുതെയൊന്നുമല്ല, തമ്പിയുടെ ബ്രയിൻ വാഷിങ്ങാണ് ഇതിന് പിന്നിൽ. സാന്ത്വനം വീട്ടിൽ വന്ന് സ്വത്തു വിഭജനത്തെക്കുറിച്ച് സംസാരിച്ച തമ്പിക്ക് ഹരി കണക്കിന് കൊടുത്തിരുന്നു. എന്നാൽ അതിലൊന്നും കീഴടങ്ങാതെ അപർണയുടെ മനസ്സിൽ തീ കോരിയിടുകയായിരുന്നു തമ്പി.

തമ്പി പറയുന്നത് കേട്ട് അതേപോലെ തന്നെ ഹരിയുടെ അടുത്തെത്തി ഒച്ചവെക്കുകയാണ് അപ്പു. ശിവൻ ഏറെ സങ്കടത്തിലാണ്. അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ ത്യജിച്ച ദേവിയേടത്തിയെ കുറിച്ചോർത്താണ് ശിവന്റെ സങ്കടം. സ്വന്തമായി ഒരു സ്വകാര്യജീവിതമോ, ഒരു കുഞ്ഞോ അങ്ങനെയൊന്നും വേണ്ടെന്ന് വെച്ച ദേവിയേടത്തി എന്നും സാന്ത്വനത്തിന്റെ സന്തോഷവും സമാധാനവും മാത്രമാണ് ആഗ്രഹിക്കുന്നത്. ദേവിയേടത്തിയെ പോലെ തന്നെ ഇപ്പോൾ ഏറെ സങ്കടത്തിലാണ് ബാലേട്ടനും. ഒരു കട വാങ്ങിക്കാൻ വേണ്ടി തുടങ്ങിയ ചർച്ചകൾ ഇന്ന് എവിടെ എത്തി നിൽക്കുന്നു? എല്ലാം കൈവിട്ടുപോയി…

അപ്രതീക്ഷിതമായ പലതും സാന്ത്വനത്തിൽ സംഭവിക്കുകയാണ്… ഇങ്ങനെയൊരു സ്വത്തുതർക്കം ഒരിക്കലും ബാലൻ ചിന്തിച്ചിട്ടേ ഇല്ല. തമ്പി ശങ്കരനെയും നേരിൽ കാണുന്നുണ്ട്. അപ്പുവിന്റെ ഹൃദയത്തിൽ കോരിയിട്ട തീ ശങ്കരനിലും സാവിത്രിയിലും അതേ പോലെ പകർന്നു കൊടുക്കാൻ തമ്പി ശ്രമിക്കും. അതോടെ സാന്ത്വനം വീട്ടിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയണം… നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം.

അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കഥയാണ് സാന്ത്വനം പറയുന്നത്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡിനും പ്രേക്ഷകർ കാത്തിരിക്കാറാണ് പതിവ്. കുടുംബബന്ധങ്ങളുടെ ശക്തി പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തു കൊണ്ടിരുന്ന സാന്ത്വനം പരമ്പര ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ ഒരു ചോദ്യ ചിഹ്നമാവുകയാണ്.

Comments are closed.