പണം മോഷണം പോയതിന്റെ പഴി അഞ്ജുവിലേക്ക്.!! ജയന്തിയെ ആട്ടിപ്പായിച്ച് സാവിത്രി.!! അഞ്ജുവിന്റെ സങ്കടം കണ്ട് സഹിക്കവയ്യാതെ ശിവേട്ടൻ.!! Santhwanam Serial Today Episode September 1

കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. സാന്ത്വനം വീട്ടിലെ പണം മോഷണം പോയതാണ് ഇപ്പോൾ വലിയ വിഷയം. കള്ളൻ കപ്പലിൽ തന്നെ എന്ന് പറയും പോലെ തന്നെ ആരാണ് സ്വന്തം വീട്ടിൽ നിന്നും പണം മോഷ്ടിച്ചത്? അതാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്. എല്ലാവരും ഇപ്പോൾ കുറ്റം പറയുന്നത് അഞ്‌ജലിയെ ആണ്.

അഞ്ജു വേണ്ട രീതിയിൽ പണം സൂക്ഷിച്ചില്ല എന്നതാണ് ഇപ്പോഴത്തെ പരാതി. സ്വന്തം മുറിയിൽ വെച്ച പണം സൂക്ഷിക്കാനുള്ള മിടുക്ക് കാണിക്കാതിരുന്ന അഞ്‌ജലിയെ ലക്ഷ്മിയും കുറ്റം പറയുന്നുണ്ട്. അഞ്ജുവിന്റെ സങ്കടം കണ്ട് വല്ലാത്ത അവസ്ഥയിലാണ് ശിവേട്ടൻ. ഇതിനിടയിൽ അഞ്ജു സാവിത്രിയെ വിളിച്ച് സങ്കടം പറയുന്നുണ്ട്. ജയന്തി സാന്ത്വനത്തിൽ പറഞ്ഞുണ്ടാക്കിയ പുതിയ കഥകൾ അഞ്ജു സാവിത്രിയെ അറിയിച്ചു.

ലോൺ അടക്കാൻ കാശില്ലാതെ വന്നപ്പോൾ സാവിത്രി അഞ്ജലിയോട് സഹായം ചോദിച്ചെന്നും അങ്ങനെ അഞ്ജു പണം സാവിത്രിക്ക് കൈമാറിയെന്നും ജയന്തി പറഞ്ഞതായി അഞ്ജു അമ്മയെ അറിയിക്കുകയാണ്. എന്താണെങ്കിലും കണ്ണൻ നടത്തിയ ഈ നാടകം പിടിക്കപ്പെടുമോ, അതോ ശിവൻ കണ്ണനെ രക്ഷിക്കുമോ എന്നത് കണ്ടുതന്നെ അറിയണം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ

ഊഷ്മളതയാണ് സാന്ത്വനം പരമ്പര അടിവരയിട്ട് പറയുന്നത്. രാജീവ് പരമേശ്വരൻ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, ഗോപിക അനിൽ, സജിൻ, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയ താരങ്ങൾ സാന്ത്വനത്തിൽ അണിനിരക്കുന്നു. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. തമിഴ് പതിപ്പിൽ നടി സുചിതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Comments are closed.