അപ്പു ഇനി തിരിച്ചുവരില്ല.!! അപർണക്ക് പുതിയ വരനെ കണ്ടെത്താൻ തമ്പി.!! ഇനി സാന്ത്വനത്തിൽ കലികാലം.!! Santhwanam Serial Today Episode October 3

ബന്ധങ്ങളുടെ അടിസ്ഥാനം എന്നു പറയുന്നത് സ്നേഹമാണ്, സ്നേഹം മാത്രം. സാന്ത്വനം വീട്ടിൽ ഇത്രയും നാൾ ഉണ്ടായിരുന്നതും ഈ സ്നേഹം തന്നെയാണ്. ഈ സ്നേഹത്തിൻറെ പിൻബലത്തിലാണ് സാന്ത്വനത്തിലെ ഓരോ അംഗങ്ങളും സമാധാനത്തോടെ, സന്തോഷത്തോടെ ജീവിച്ചിരുന്നത്. എന്നാൽ അതെല്ലാം ഇപ്പോൾ തകരുകയാണ്. സാന്ത്വനം ഉപേക്ഷിച്ച് അപ്പു അമരാവതിയിലേക്ക് പോയതോടെ പ്രശ്നങ്ങൾക്ക് തുടക്കമാവുകയായിരുന്നു.

കിട്ടിയ അവസരം തക്കത്തിന് മുതലാക്കുകയാണ് തമ്പി. ഹരിയുമായുള്ള ബന്ധം ഇതോടെ അവസാനിപ്പിക്കുമെന്നാണ് തമ്പി പറയുന്നത്. ആറുമാസം സമയമാണ് തമ്പി ഇതിന് കണക്കുകൂട്ടിയിരിക്കുന്നത്. അതിനുശേഷം താൻ സ്വപ്നം കണ്ടതുപോലെ മകളുടെ വിവാഹം വീണ്ടും നടത്താനാണ് തമ്പിയുടെ പ്ലാൻ. സാന്ത്വനത്തിൽ നിന്നും പൂർണമായും അപ്പുവിനെ പറിച്ചുമാറ്റാനാണ് അമരാവതിയിലെ രാജശേഖരൻ തമ്പിയുടെ പുതിയ അജണ്ട.

എന്നാൽ ഏതു പ്രതിസന്ധിയെയും തോൽപ്പിക്കാൻ കഴിയുന്നതാണ് സാന്ത്വനം വീട്ടുകാരുടെ സ്നേഹം. ഇതുവരെയും അങ്ങനെ തന്നെയായിരുന്നു… ഇക്കാര്യത്തിലും ആ സ്നേഹം വിജയിക്കുമോ എന്നതാണ് നമുക്ക് കാണേണ്ടത്. അപ്പു സാന്ത്വനത്തിലേക്ക് തിരിച്ചു വരുമോ എന്ന് ഓരോ പ്രേക്ഷകനും ചോദിച്ചു പോവുകയാണ്. ഇതുവരെയുണ്ടായിരുന്ന ആ കെട്ടുറപ്പ്, അത് തകരാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല. എന്താണെങ്കിലും അപ്പു തിരിച്ചു വരണേ എന്ന ആഗ്രഹത്തിലാണ് ഇപ്പോൾ സാന്ത്വനം ആരാധകർ.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, അപ്സര, ബിജേഷ് അവനൂർ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ, ഗിരീഷ് നമ്പിയാർ തുടങ്ങിയ താരങ്ങളാണ് പരമ്പരയിൽ അഭിനയിക്കുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പറഞ്ഞുവെക്കുന്നത്. സ്വന്തം അനുജന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെക്കുന്ന ഏട്ടന്റെയും കുടുംബകഥയാണ് സാന്ത്വനം.

Comments are closed.