ശിവേട്ടൻ ഇനി പഠിക്കാനിറങ്ങുന്നു.. ശിവൻ ഐ എ എസ്‌ ആകുന്ന കാഴ്ചയും കാണേണ്ടിവരുമോ? സാന്ത്വനത്തിൽ ചില ഫൺ കാഴ്ച്ചകൾ.!! Santhwanam Serial Today Episode October 28

ഐ എ എസ് ആകണോ ഐപിഎസ് ആകണോ അതോ വക്കീൽ കുപ്പായമണിയണോ? അതുമല്ലെങ്കിൽ ഇനി മറ്റെന്തെങ്കിലും പ്രൊഫഷൻ തിരഞ്ഞെടുക്കണോ? ഇതെല്ലാം ശിവേട്ടന് മുന്നിലുള്ള ചോദ്യങ്ങളാണ്. അതെ, ശിവൻ വീണ്ടും പഠിക്കാൻ പോവുകയാണ്. വീണ്ടും സ്കൂളിലേക്ക്. വീണ്ടും പഠിക്കാനുള്ള ശിവൻറെ തീരുമാനം അഞ്ജലി ഒരു ആഘോഷമാക്കുകയാണ്. ചിലതെല്ലാം കണ്ടുപിടിക്കുന്നതിൽ പണ്ടേ മിടുക്കനാണ് കണ്ണൻ. എല്ലാവരും സമ്മതിച്ചുകൊടുത്തിട്ടുള്ള ഒരു കാര്യം തന്നെയാണ് അത്.

ഇത്തവണയും കണ്ണൻ അത് കണ്ടുപിടിച്ചുകളഞ്ഞു. ഈ വാർത്തയും സാന്ത്വനം വീട്ടുകാരെ ഓടിനടന്ന് അറിയിക്കാൻ കണ്ണൻ ഉത്സാഹത്തിലാണ്. എന്താണെങ്കിലും പ്രേക്ഷകരും ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. ഏറെ നാളായുള്ള അഞ്ജലിയുടെ ഒരു ആഗ്രഹമാണ് ഇപ്പോൾ സാധ്യമാകുന്നത്. ഹരിയെപ്പോലെ ശിവനും പഠിപ്പുള്ള ഒരാളായി മാറണം എന്നത് അഞ്ജുവിന്റെ ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ഇപ്പോൾ ശിവേട്ടൻ.

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. പരമ്പരയുടെ ആരാധകരിൽ ഭൂരിഭാഗവും ശിവന്റെയും അഞ്ജലിയുടെയും ആരാധകർ തന്നെയാണ്. ശിവാഞ്ജലി എന്ന പേരിലാണ് ഇവരെ പ്രേക്ഷകർ ഒരു ആഘോഷമാക്കി മാറ്റുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരാണ് ശിവാഞ്ജലിമാർക്ക് ഉള്ളത്. ശിവനും അഞ്ജലിയുമായി സ്ക്രീനിലെത്തുന്ന സജിനും ഗോപികക്കും റിയൽ ലൈഫിൽ ഒട്ടേറെ ആരാധകരുണ്ട്.

നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. ചിപ്പി തന്നെയാണ് പരമ്പരയിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ബാലേട്ടൻ എന്ന നായകകഥാപാത്രമായി രാജീവ് പരമേശ്വരൻ അഭിനയിക്കുന്നു. ബിജേഷ് അവനൂർ, അച്ചു, മഞ്ജുഷ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, അപ്സര, ഗിരിജ, ദിവ്യ ബിനു, രോഹിത്, സിന്ധു വർമ്മ തുടങ്ങിയ താരങ്ങളും സാന്ത്വനം പരമ്പരയുടെ ഭാഗമാണ്.

Comments are closed.