സാന്ത്വനത്തിൽ ഇനി ബാലേട്ടന് വേണ്ടി അനിയന്മാരുടെ പടവെട്ട്.. മോൺസ്റ്റർ വേഷമണിഞ്ഞ് തമ്പിയും; ഇനി സംഭവം കലക്കും; ഒരു കടയും രണ്ടവകാശികളും.!! Santhwanam Serial Today Episode October 22

ഒരു കട… ഒരു പ്രമാണം… രണ്ട് അവകാശികൾ…ഈ കഥ, ഇത് എവിടെ ചെന്നുനിൽക്കും? ബാലന് വേണ്ടി പുതിയ കട വാങ്ങാൻ പണം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഹരിയും ശിവനും… എന്നാൽ കട അപ്പുവിന്റെ പേരിൽ വാങ്ങാൻ പുതിയ തന്ത്രങ്ങളുമായി തമ്പിയും മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ഈ കഥ ഇനി ഇതെവിടെ ചെന്നുനിൽക്കും എന്നത് കണ്ടുതന്നെ അറിയണം. അപ്പുവിന് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദേവിയും കൂട്ടരും. അപർണക്ക് ജനിക്കാൻ പോകുന്ന കുഞ്ഞാകും ഇനി സാന്ത്വനം വീട്ടിലെ സന്തോഷങ്ങൾക്ക് കുട പിടിക്കുക.

എന്താണെങ്കിലും സ്വത്തുവിഭജനം കഴിഞ്ഞപ്പോൾ, ബാലനും ദേവിക്കും ഒന്നും നീക്കിവെക്കപ്പെടാതെ വന്നപ്പോൾ കഥ വീണ്ടും പുതിയ ട്രാക്കിലേക്ക് കടന്നു. അനിയന്മാർക്ക് വേണ്ടി എല്ലാം ത്യജിച്ചുകൊണ്ടുള്ള ഇവരുടെ ജീവിതം വീണ്ടും ഒരു ചിന്താപുസ്തകമായി മാറുകയാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. ചിപ്പിയോടൊപ്പം ഒരു വലിയ താരനിര തന്നെ ഈ സീരിയലിൽ അണിനിരക്കുന്നു.പതിവ് സീരിയൽ കാഴ്ച്ചകളിൽ നിന്ന് വ്യത്യസ്തമായി സാന്ത്വനത്തിന് പറയാൻ ഏറെയുണ്ട്. യുവപ്രേക്ഷകരുടെ മനം കവർന്നാണ് സാന്ത്വനത്തിന്റെ പടയോട്ടം.

എന്താണെങ്കിലും റേറ്റിങ്ങിലുൾപ്പെടെ വിജയക്കുതിപ്പ് തുടരുന്ന സാന്ത്വനത്തിന്റെ ഇനിയുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം റീമേക്ക് കൂടിയാണ് സാന്ത്വനം. തമിഴിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പരമ്പര പറഞ്ഞുവെക്കുന്നത്.രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ്, ഗോപിക അനിൽ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ, അപ്സര, ദിവ്യ തുടങ്ങിയ താരങ്ങളാണ് സാന്ത്വനം പരമ്പരയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങൾക്കും സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണുള്ളത്. പ്രത്യേകിച്ച് ശിവനും അഞ്‌ജലിക്കുമാണ് കൂടുതൽ ഫാൻസുള്ളത്. ശിവാഞ്‌ജലി എന്ന പേരിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലുണ്ട്. സജിനും ഗോപികയുമാണ് ശിവാഞ്‌ജലിമാരായി മിനിസ്ക്രീനിലെത്തുന്നത്. ഇവർ പങ്കെടുക്കുന്ന അഭിമുഖങ്ങളും ഉൽഘാടനചടങ്ങുകളും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട്. അത്രയേറെ, വലിയ ഒരു ആരാധകവൃന്ദമാണ് സജിനും ഗോപികക്കും സോഷ്യൽ മീഡിയയിൽ ഉള്ളത്.

Comments are closed.