ഹരിക്കും ശിവനും ബാലേട്ടന് വേണ്ടി പുതിയ കട വാങ്ങാൻ സാധിക്കുമോ.? സാന്ത്വനം പരമ്പരയിലെ അടുത്ത എപ്പിസോഡുകൾക്കായി ആരാധകർ കാത്തിരിക്കുന്നു.!! Santhwanam Serial Today Episode October 21

പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും ആരാധകർ വളരെയധികം സ്നേഹിക്കുന്നു. ബാലകൃഷ്ണൻ, ഹരി, ശിവൻ, കണ്ണൻ എന്നീ സഹോദരങ്ങളുടെ ജീവിതകഥയാണ് സാന്ത്വനം പറയുന്നത്. സാന്ത്വനം വീട്ടിലെ ഈ സഹോദരങ്ങളുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും
നേർക്കാഴ്ചയാണ് ഈ പരമ്പര.

ശിവന്റെയും അഞ്ജലിയുടെയും പ്രണയം പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം വീട്ടിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സാന്ത്വനം കുടുംബം ഭാഗം വെക്കലും, സ്വത്ത് 4 സഹോദരന്മാരുടെ പേരിലും വീതം വെക്കലും കഴിഞ്ഞു . ഹരിയും ശിവനും കണ്ണനും ചേർന്ന് ബാലേട്ടൻ ആഗ്രഹിച്ച ഒരു കട, ബാലേട്ടന് വാങ്ങി നൽകാനുള്ള തീരുമാനത്തിൽ എത്തിയിരുന്നു. അതിനായി സാന്ത്വനം വീട്ടിൽ നിന്നും പുറപ്പെടുന്ന ശിവനെയും ഹരിയെയും ആണ് അടുത്ത എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

അഞ്ജലി ബാലന്റെ ഭാര്യയായ ദേവിയോട് ചോദിക്കുന്നുണ്ട് ഹരിയും ശിവനും എങ്ങോട്ടാണ് പോയതെന്ന്. എന്നാൽ തനിക്കറിയില്ല എന്നും നിനക്ക് ചോദിച്ചൂടായിരുന്നോ എന്നുമാണ് ദേവി മറുപടി പറയുന്നത്. ചിപ്പി രഞ്ജിത്താണ് ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപർണയ്ക്ക് ദേവിയെ വളരെയധികം ഇഷ്ടമാണ്. അപർണ ദേവിയോട് പറയുന്നു എനിക്ക് ജേഷ്ഠത്തി മാത്രമല്ലല്ലോ എന്റെ അമ്മ കൂടിയാണ് എന്റെ ഏടത്തിയമ്മ എന്ന്.

ഇത് കേട്ട് ദേവിക്ക് വളരെയധികം സന്തോഷമാകുന്നു. പഠിക്കാതെ ക്ലാസ് കട്ട് ചെയ്തു പോകുന്ന കണ്ണനെയും ശകാരിക്കുന്ന ദേവിയെ അടുത്ത ഭാഗത്ത് നമുക്ക് കാണാം. ശിവനും ഹരിയും ചേർന്ന് ബാലേട്ടന് കടവാങ്ങുന്നതിനായി ഒരാളെ ചെന്ന് കാണുകയും 50 ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അടുത്ത ഭാഗത്ത് ഇനി എന്ത് സംഭവിക്കും.? ശിവനും ഹരിക്കും ബാലേട്ടനുവേണ്ടി കടവാങ്ങാൻ സാധിക്കുമോ??

Comments are closed.