ഇനി ശിവേട്ടൻ പഠിക്കാൻ പോവുകയാണ്.. സാന്ത്വനത്തിൽ വീണ്ടും ഒരു പ്രണയകാലം; ശിവാഞ്‌ജലിമാർ അരങ്ങുതകർക്കുന്ന കാഴ്ച്ചകൾ തുടങ്ങുകയായി.!! Santhwanam Serial Today Episode October 20

അങ്ങനെ നമ്മുടെ ശിവേട്ടൻ പഠിക്കാൻ പോവുകയാണ്… ശിവേട്ടനെ നിർബന്ധിച്ച് പഠിക്കാൻ അയക്കുന്നതിന്റെ ഉത്സാഹത്തിലാണ് അഞ്‌ജലി. സാന്ത്വനം വീട്ടിലെ സ്വത്തുവിഭജനകഥയ്ക്ക് ഇനിയൊരു വിട. ഇനി ആരംഭിക്കുന്നത് ശിവേട്ടന്റെ പഠനകാലമാണ്. അഞ്ജു ഏറെ സന്തോഷത്തിലാണ്. ഏറെ നാളായുള്ള തന്റെ ആഗ്രഹമാണ് ഇപ്പോൾ സാധ്യമാവുന്നത്. ഇതിനെക്കുറിച്ച് അഞ്ജു ദേവിയേടത്തിയോട് പറയുന്നുണ്ട്. അഞ്ജുവിന്റെ സന്തോഷത്തിന്റെ കാരണം മാത്രം മനസിലാകാതെ സംശയിച്ചു നിൽക്കുകയാണ് ദേവി.

കാരണം, പഠിക്കാൻ പോകുന്ന കാര്യം ആരെയും അറിയിക്കേണ്ട എന്നാണ് ശിവാഞ്‌ജലിമാർക്കിടയിലെ ധാരണ. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ ശിവനും അഞ്‌ജലിയും ഒന്നിക്കുന്ന ഒരു ക്യൂട്ട് റൊമാന്റിക്ക് രംഗം കാണാം. ഇത് കണ്ട് ഏറെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഏറെ നാളുകൾക്ക് ശേഷമാണ് സാന്ത്വനത്തിൽ ഇങ്ങനെയൊരു റൊമാന്റിക്ക് രംഗം വീണ്ടും കാണാൻ കഴിയുന്നത്. സാന്ത്വനം ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പ്രണയജോഡിയാണ് ശിവാഞ്‌ജലി.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരാണ് ശിവാഞ്ജലിക്കുള്ളത്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പറഞ്ഞുവെക്കുന്നത്. ഒരു സാധാരണകുടുംബത്തിൽ സംഭവിക്കുന്ന വിശേഷങ്ങളെല്ലാം അതേപോലെ ഒപ്പിയെടുത്തിരിക്കുകയാണ് ഈ പരമ്പര. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെയാണ്. രാജീവ് പരമേശ്വർ, സജിൻ, ഗോപിക, രക്ഷാ രാജ്‌,

ഗിരീഷ് നമ്പിയാർ, അപ്സര, ബിജേഷ് അവനൂർ, രോഹിത്, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയ താരങ്ങളെല്ലാം ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴ് പതിപ്പിൽ സുചിതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വന്തം അനുജന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കഥയാണ് സാന്ത്വനം പറയുന്നത്.

Comments are closed.