സാന്ത്വനം ഇപ്പോൾ കളറാണ്; വല്യേട്ടന് വേണ്ടി ജീവൻ വരെ കൊടുക്കാൻ തയ്യാറായി അനിയന്മാർ.!! Santhwanam Serial Today Episode November 5 Malayalam

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. സാന്ത്വനം വീട്ടിലെ പുതിയ വിശേഷം ശിവൻറെ തുടർപഠനമാണ്. ഇത് ശിവനും അഞ്ജലിക്കും മാത്രമറിയാവുന്ന ഒരു കാര്യമാണ്. കുറെ നാളുകളായി അഞ്ജലി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം. ഒടുവിൽ അത് സാധ്യമായി, പഠിക്കാൻ ശിവൻ സമ്മതിച്ചു. അങ്ങനെയിതാ ശിവൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു കാര്യം സാന്ത്വനം വീട്ടിൽ മറ്റാരെയും ഇവർ അറിയിച്ചിട്ടില്ല.

എന്നാൽ എത്രനാൾ ഇത് മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാൻ കഴിയുമെന്നത് ചിരി പടർത്തുന്ന ഒരു കാര്യം തന്നെയാണ്. ശിവനെ പഠിപ്പിക്കാൻ വേണ്ടി അഞ്ജുവും പഠിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് പഠിച്ചതെല്ലാം വീണ്ടും പഠിക്കാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയില്ലല്ലോ എന്ന സത്യം തിരിച്ചറിയുകയാണ് അഞ്ജു. അങ്ങനെ ശിവനെ പഠിപ്പിക്കാൻ വേണ്ടി അഞ്ജലിയും ഇതാ പഠിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് സാന്ത്വനം വീട്ടിൽ രസകരമായ ഒട്ടനവധി മുഹൂർത്തങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വീട്ടിലെ ഹാളിൽ കണ്ണൻ ഉച്ചത്തിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഞ്ജലി കയറിവരുന്നത്. ഈ വീട്ടിൽ മറ്റാർക്കും പഠിക്കേണ്ടേ എന്ന് അഞ്ജലി ചോദിക്കുമ്പോൾ സാന്ത്വനം വീട്ടിലെ മറ്റ് അംഗങ്ങൾക്ക് കൗതുകമാണ് ഉണരുന്നത്. ഈ രംഗങ്ങൾ കാണുമ്പോൾ സാന്ത്വനം പ്രേക്ഷകർക്ക് ചിരി മറച്ചുവെക്കാൻ സാധിക്കുന്നില്ല. മിക്കവാറും അഞ്ജലി ശിവൻ പഠിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കും എന്ന് തന്നെയാണ് തോന്നുന്നത് എന്നാണ് ഒരു കൂട്ടം പ്രേക്ഷകർ പറയുന്നത്.

അത് വേണ്ട, ശിവൻ പഠിച്ച് ജയിച്ച് ഫസ്റ്റ് ക്ലാസ്സൊക്കെ വാങ്ങിച്ചിട്ട് എല്ലാവരും ഈ വിവരം അറിഞ്ഞാൽ മതി എന്നാണ് ഒരു കൂട്ടം പ്രേക്ഷകരുടെ പക്ഷം. സാന്ത്വനം വീട്ടിലെ ആൺമക്കളുടെ ഐക്യം കാണിച്ചുകൊണ്ടാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. വല്യേട്ടന് വേണ്ടി മരിക്കാൻ വരെ തയ്യാറാണെന്നാണ് ഇത്തവണ ശിവൻ പറഞ്ഞിരിക്കുന്നത്. അതല്ലെങ്കിലും ശിവൻറെ സ്നേഹം അങ്ങനെയാണ്, കറയില്ലാത്ത സ്നേഹം.

Comments are closed.