സാന്ത്വനം വീട്ടിൽ ഇനി നർമ മുഹൂർത്തങ്ങൾ; അടുത്ത എപ്പിസോഡിനായി കാത്ത് ആരാധകർ.!! Santhwanam Serial Today Episode November 2 Malayalam

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളുടെയും വേറിട്ട അഭിനയവും പരമ്പരയുടെ വ്യത്യസ്തതയാർന്ന കഥ ശൈലിയും ആണ് ഓരോ പ്രേക്ഷകരെയും സാന്ത്വനം എന്ന പരമ്പരയിലേക്ക് അടുപ്പിക്കുന്നത്. ദിവസവും വ്യത്യസ്തതയാർന്ന കഥാഭാഗങ്ങളാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നില്ല എന്നത് ഈ പരമ്പരയുടെ പ്രത്യേകതയാണ്. ബാലകൃഷ്ണൻ ഹരി ശിവൻ കണ്ണൻ എന്നീ നാല് സഹോദരങ്ങളുടെ കുടുംബ സ്നേഹത്തിന്റെയും സഹോദര സ്നേഹത്തിന്റെയും കഥ പറയുകയാണ് സാന്ത്വനം. ചെറിയ ചില ഇണക്കങ്ങളും പിണക്കങ്ങളും മാത്രമാണ് സാന്ത്വനം കുടുംബത്തിൽ ഉണ്ടാകാറുള്ളത്.

രാജീവ് പരമേശ്വരൻ, ചിപ്പി രഞ്ജിത്ത്, ഗിരീഷ് നമ്പ്യാർ, രക്ഷാരാജ്, സജിൻ,ഗോപിക അച്ചു സുഗന്ധ് എന്നിവരാണ് പരമ്പരയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയ വിവാഹം കഴിച്ചവരാണ് അപർണയും ഹരിയും. ഇരുവരുടെയും വിവാഹ ബന്ധത്തെ ഒരു ടോം ആൻഡ് ജെറി റിലേഷൻഷിപ്പ് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. എന്നാൽ പരസ്പരം ഇഷ്ടമില്ലാതെ കല്യാണം കഴിക്കുകയും വിവാഹശേഷം പരസ്പരം പ്രണയിക്കുകയും ചെയ്യുന്ന വ്യക്തികളാണ് അഞ്ജലിയും ശിവനും. താര ജോഡികൾക്കെല്ലാം പ്രത്യേകമായി ഫാൻ പേജുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

വിദ്യാഭ്യാസമില്ലാതെ പത്താം ക്ലാസിൽ പഠിപ്പു നിർത്തേണ്ടി വരുന്ന ഒരു വ്യക്തിയാണ് ശിവൻ. ഇതിനാൽ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ശിവന് പഴി കേൾക്കേണ്ടി വരുന്നു. ഇത് അഞ്ജലിക്ക് സഹിക്കാൻ പറ്റാതെ വരികയും ശിവനെ തുടർന്ന് പഠിക്കാൻ വേണ്ടി കോച്ചിങ്ങിന് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. അധികസമയം പഠനത്തിനായി ചെലവഴിക്കേണ്ടി വരുന്നതുകൊണ്ടും കാശ് കൂടുതൽ ആയതിനാലും ശിവൻ പഠിക്കാൻ തയ്യാറാകാതെ ക്ലാസ് വിട്ടിറങ്ങിപ്പോരുന്നു. ഇത്രയും ആയിരുന്നുകഴിഞ്ഞ ദിവസം വരെ സാന്ത്വനം പരമ്പരയിൽ നടന്നത്.

എന്നാൽ ഇനി അടുത്ത എപ്പിസോഡിൽ നടക്കുന്നത് വീട്ടുകാരെ കാണാതെ കള്ളം പറഞ്ഞാണ് ഇരുവരും പോയിരുന്നത്. അഞ്ജലിയും തിരിച്ച് സാന്ത്വനത്തിൽ എത്തുമ്പോൾ അഞ്ജലിയുടെ അമ്മയെ കാണുന്നു. എവിടെ പോയതായിരുന്നു ഇത്രയും നേരം എന്ന് ചോദിച്ചു അവർ കളിയാക്കുന്നു. എന്താണ് സത്യാവസ്ഥ എന്ന് പറയണമെന്ന് പറയുന്നു. അഞ്ജലിയുടെയും ശിവന്റെയും പരുങ്ങൽ കണ്ട് സാന്ത്വനം കുടുംബത്തിലെ എല്ലാവർക്കും ഇവർക്ക് എന്തോ ഒളിച്ചുകളി ഉണ്ടെന്ന് തോന്നുന്നു. രസകരമായ ഈ ഭാഗം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

Comments are closed.