ഹരിയെ നിർത്തി അപമാനിച്ച് തമ്പി.!! തമ്പിക്ക് ശാസനയുമായി അംബിക; തമ്പിയെ ഇനി നമ്പില്ലെന്ന നിലപാടുമായി ഹരിയും…| Santhwanam Serial Today Episode Malayalam

Santhwanam Serial Today Episode Malayalam: പ്രേക്ഷകപ്രിയപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടക്കുന്നത് ഹരിയും രാജശേഖരൻ തമ്പിയുമായുള്ള തുറന്ന യുദ്ധമാണ്. തമ്പി ഹരിയെ ആളുകളുടെ മുന്നിൽ വെച്ച് അപമാനിച്ചത് വളരെ മോശപ്പെട്ട കാര്യമാണെന്നാണ് അംബിക പറഞ്ഞത്. അതുകൊണ്ട് തന്നെ തമ്പിയുടെ ഇത്തരത്തിലുള്ള പ്രവൃത്തിയെക്കുറിച്ച് അപ്പു എന്തായാലും അറിയണമെന്നും അംബിക തീരുമാനമെടുത്തുകഴിഞ്ഞു. അപ്പുവിന്റെ ചെവിയിൽ ഈ കാര്യം എത്തുമ്പോഴുള്ള പ്രതികരണം എന്താണെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഹരി ഒന്നിനും കൊള്ളാത്ത ഒരാളാണെന്നുള്ള മട്ടിലാണ് തമ്പി സംസാരിച്ചത്. ഹരിക്ക് എങ്ങനെയാണ് എം ബി എ ബിരുദം കിട്ടിയതെന്ന സംശയവും തമ്പി ചോദിച്ചുവെച്ചു. ഇത്തരത്തിലുള്ള തരം താഴ്ന്ന സംസാരങ്ങൾ കേട്ടിരുന്നിട്ടും ഹരി എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നുള്ള ചോദ്യവും പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ട്. വളരെ സ്നേഹത്തോടെ നിന്ന ഹരിയും അപ്പുവും വീണ്ടും പിണക്കത്തിലാകുമോ എന്ന ഭയത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. സാന്ത്വനത്തിന്റെ കഥ പുതിയ വഴികളിലേക്ക് മാറുമ്പോൾ ഇനി വരാനിരിക്കുന്നത് വലിയ യുദ്ധങ്ങളാണോ?

തമ്പിയുടെ കള്ളത്തരങ്ങളെല്ലാം മനസ്സിലാക്കിയ ഹരി ഇനി തമ്പിയോട് എങ്ങനെയാകും പ്രതികരിക്കുക എന്നത് പ്രവചിക്കാൻ കഴിയാത്ത കാര്യമാണ്. ഹരിയെ അപമാനിച്ചതിന് അംബിക തമ്പിയെ നല്ല രീതിയിൽ തന്നെ ശാസിക്കുന്നുണ്ട്. അങ്ങനെയുള്ള പെരുമാറ്റം നിങ്ങളിൽ നിന്നുണ്ടാവരുതെന്നും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നും എന്തു കാര്യം പറഞ്ഞാലും നിങ്ങൾക്ക് ഒരു മുടന്തൻ ന്യായീകരണം ഉണ്ടെന്നുമൊക്കെ അംബിക അക്കമിട്ട് പറയുന്നുണ്ട്.

ഇതെല്ലാം കേട്ടിട്ട് ഒരു അനക്കവും ഇല്ലാത്ത രീതിയിലാണ് തമ്പി. ഇത്തരത്തിലുള്ള ശാസനത്തിന് ചിരിച്ചുകൊണ്ട് തമ്പി മറുപടി പറഞ്ഞത് ഇടതു കൈകൊണ്ട് തല്ലിയാൽ വലതുകൈ കൊണ്ട് തലോടുമ്പോൾ മാറും എന്നാണ്. ഇതിനർത്ഥം ഹരിയെ ഇണക്കാൻ തനിക്ക് അറിയാം എന്നായിരിക്കുമോ? ഇനി ഹരി തമ്പിയെ വിശ്വസിക്കില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തായാലും വരും കാഴ്ചകൾ കണ്ടുതന്നെ അറിയാം.

Rate this post

Comments are closed.