ശിവാജ്ഞലിമാരുടെ ഇടയിലേക്ക് അടുത്ത പ്രശ്നമോ ഇത്.? കൈനോട്ടക്കാരന്റെ പ്രവചനം ബലിക്കുമോ..? സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്…| Santhwanam Serial Today Episode Malayalam
Santhwanam Serial Today Episode Malayalam: പ്രേക്ഷകപ്രിയപരമ്പരയായ സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുകയാണ്. ശിവാഞ്ജലി പ്രണയകഥയിൽ പുതിയ കഥാപാത്രങ്ങളും പിന്നെ പിണക്കങ്ങളും കടന്നുവരുന്നു. ശിവനും അഞ്ജലിയും വളരെ സ്നേഹത്തോടെ അണിഞ്ഞൊരുങ്ങി അമ്പലത്തിൽ പോയപ്പോൾ അവിടെ വെച്ചുകണ്ട പെൺകുട്ടി ശിവനെക്കുറിച്ച് പുകഴ്ത്തി പറഞ്ഞതൊന്നും അഞ്ജുവിന് അത്ര രസിച്ചിട്ടില്ല. അതുപോലെ തന്നെ അഞ്ജലിയെക്കുറിച്ചും ആ പെൺകുട്ടി വണ്ണം
വെച്ച് പ്രായം കൂടി എന്നൊക്കെ
പറഞ്ഞപ്പോൾ അഞ്ജലിയുടെ മുഖവും മനസും ഒരേ സമയം വാടിയത് പ്രേക്ഷകർക്ക് കാണാൻ കഴിയും. ശിവൻ പണ്ടത്തെപ്പോലെ അല്ല, ഇപ്പോൾ കുറച്ച് സുന്ദരനായി, അടിപൊളിയായി എന്നൊക്കെ ആ പെൺകുട്ടി പറഞ്ഞത് അഞ്ജുവിന് അത്ര രസിച്ചിട്ടില്ലാത്ത മട്ടാണ്. അതിനു പിന്നാലെ തന്നെ ശിവനിട്ടുള്ള അടുത്ത പണിയും വരുന്നത് കാണാം. അമ്പലത്തിൽ പ്രാർത്ഥിച്ചശേഷം തിരികെ പോകുവാനൊരുങ്ങുമ്പോൾ ശിവനും അഞ്ജലിയും ഒരു കൈനോട്ടക്കാരനെ കാണുകയുണ്ടായി. ആ കൈനോട്ടക്കാരൻ ശിവന്റെ ജീവിതത്തിൽ രണ്ട് പെൺകുട്ടികൾ ഉണ്ടാകും എന്ന് പറയുകയാണ്.

അത് കേട്ടപ്പോൾ അഞ്ജുവിന് ആകെ വട്ടുപിടിച്ച അവസ്ഥയാണ്. ഇതിന്റെ പിന്നാലെ ഇനി ശിവാഞ്ജലി പ്രണയകഥയ്ക്കിടയിൽ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ ഭയത്തെ വരും എപ്പിസോഡുകളിലൂടെ മാത്രമേ മനസ്സിലാക്കാൻ പറ്റൂ. ജീവിതത്തിൽരണ്ട് പെൺകുട്ടികൾ ഉണ്ടാവുമെന്ന് പറഞ്ഞ കൈനോട്ടക്കാരന്റെ അരികിൽ നിന്നും പിണങ്ങിപ്പോകുന്ന അഞ്ജുവിന് പിന്നാലെ പാവം ശിവൻ അഞ്ജുവിനെ വിളിച്ചു പോകുന്നത് കാണാം. ഇരുവർക്കും ഇടയിൽ വലിയ തർക്കങ്ങൾക്കുള്ള വഴിത്തിരിവാകുമോ
ഈ പ്രശ്നം എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ശിവന്റെയും അഞ്ജലിയുടെയും പ്രണയകഥ വളരെ ആസ്വദിച്ചു കാണുന്ന പ്രേക്ഷകർക്ക് ഈ എപ്പിസോഡുകൾ ഒരല്പമെങ്കിലും മനോവിഷമം ഉണ്ടാക്കുന്നതായിരിക്കും. അഞ്ജലിയുടെയും ശിവന്റെയും ഇടയിൽ വലിയ വലിയ പിണക്കങ്ങൾ ഉണ്ടാകരുതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇനി വരുന്ന സാന്ത്വനം എപ്പിസോഡുകളിൽ നിന്നും ശിവന്റെയും അഞ്ജലിയുടെയും ജീവിതത്തിൽ ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് കാണാം…

Comments are closed.