തകർത്ത് അഭിനയിച്ച് തമ്പിയും ഹരിയും; ഇവരിത് എന്തിനുള്ള പുറപ്പാടാണ്.. ഇതൊന്നും അറിയാതെ അപ്പു.!! Santhwanam Serial Today Episode Malayalam

സാന്ത്വനത്തിൽ ഇനിയൊരു അഭിനയമത്സരമാണ്.. അമ്മായിയച്ഛനും മരുമകനും തമ്മിലുള്ള കട്ട മത്സരം. ഇവിടെ അമരാവതിയിലെ തമ്പി ആയിരിക്കുമോ അതോ സാന്ത്വനത്തിലെ ഹരി ആയിരിക്കുമോ ഒന്നാം സ്ഥാനത്തെത്തുക? അമ്മായിയച്ഛന് ഒരു വീഴ്ച വന്നു എന്നറിഞ്ഞപ്പോൾ ഹരി അമരാവതിയിലേക്ക് ഓടിയെത്തിയിരിക്കുകയാണ്… അമ്മായിയച്ഛൻറെ ചികിത്സയും ശുശ്രൂഷയും ഭക്ഷണകാര്യങ്ങളുമെല്ലാം ഈ മരുമകൻ ഏറ്റെടുത്തിരിക്കുകയാണ്.

സ്നേഹം വാനോളം കുമിയുകയാണ് ഹരിയേട്ടന്റെ ഓരോ ചുവടുവെപ്പിലും…. അതിനനുസരിച്ച് തന്നെ കട്ടക്ക് അഭിനയിക്കുകയാണ് നമ്മുടെ തമ്പിസാർ. തനിക്ക് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ മരുമകൻ ഇങ്ങനെ ഓടിയെത്തും എന്ന് വിചാരിച്ചേ ഇല്ല എന്ന് എടുത്തുപറയുമ്പോൾ തമ്പിയുടെ മുഖത്ത് സന്തോഷം അലതല്ലുകയാണ്, അത് ഒന്ന് കാണേണ്ടത് തന്നെ. ഇരുവരും വളരെ മികച്ച രീതിയിൽ കാഴ്ചവയ്ക്കുന്ന ഒരു നാടകം തന്നെയാണ് ഇത്. ഇനി അറിയേണ്ടത് ഈ നാടകത്തിൻറെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കും എന്നാണ്.

എന്താണെങ്കിലും അമ്മായിയച്ഛനും മരുമകനും തമ്മിലുള്ള സ്നേഹം കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ അപ്പുവാണ് കേട്ടോ… അപ്പു വലിയ സന്തോഷത്തിലാണ്. ഡാഡിക്ക് എന്തെങ്കിലും പറ്റി എന്നുള്ള സങ്കടം തന്നെ അപ്പു മറക്കുന്നത് ഹരിയെ കണ്ടിട്ടാണ്…അല്ലെങ്കിലും പെൺമക്കൾക്ക് ഇതിലും വലിയ സന്തോഷം മറ്റൊന്നില്ല. ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്.

ചിപ്പി രഞ്ജിത്ത് ആണ് പരമ്പരയുടെ നിർമ്മാതാവ്. ഒപ്പം ഒരുപറ്റം മികച്ച അഭിനേതാക്കളാണ് ഈ പരമ്പരക്ക് വേണ്ടി അണിനിരക്കുന്നത്. തമിഴിലും സൂപ്പർഹിറ്റായ സാന്ത്വനത്തിന്റെ ഈ കുടുംബകഥ തന്നെയാണ് പ്രേക്ഷകരെ ആകർഷിച്ചത്. തമിഴിൽ പാണ്ടിയൻ സ്റ്റോർസ് എന്നാണ് സീരിയലിന്റെ പേര്. നടി സുചിതയാണ് ലീഡ് റോളിലെത്തുന്നത്. അതേ കഥാപാത്രമാണ് മലയാളത്തിൽ ചിപ്പി അവതരിപ്പിക്കുന്ന ദേവി.

Comments are closed.