സേതുവിനെ രക്ഷപ്പെടുത്താൻ ബാലന് കഴിയുമോ..? സേതുവേട്ടൻ പ്രതിസന്ധിയിലേക്ക്…! സാന്ത്വനത്തിൽ ഇനിയൊരു പുത്തൻ ട്രാക്കോ…? Santhwanam Serial Today Episode Malayalam

Santhwanam Serial Today Episode Malayalam: സേതുവിന്റെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും ഒരുങ്ങി ബാലൻ. മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഒരു കാർ വാങ്ങുന്ന സന്തോഷവാർത്ത വന്നുചേർന്നത് പ്രേക്ഷകർ എല്ലാവരും കണ്ടതാണ്. സാന്ത്വനം കുടുംബത്തിലുള്ള എല്ലാ അംഗങ്ങളും ഒന്നിച്ച് ആഘോഷിച്ചു കൊണ്ടുള്ള എപ്പിസോഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ സംപ്രേഷണം ചെയ്തിരുന്നു. കുടുംബത്തിൽ ഒരു കാർ വാങ്ങുന്നത് എല്ലാവരുടെയും സ്വപ്നമായിരുന്നു. ഈ സ്വപ്നം

സഫലമായതിൽ അതിയായ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങൾ ഏവരും പരസ്പരം പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ സന്തോഷത്തിനിടയിലും ദേവിയെ അലട്ടിയത് തന്റെ സഹോദരന്റെ ജീവിതത്തിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള ചിന്തയായിരുന്നു. ദേവിയുടെ സഹോദരൻ സേതുവിന് കടബാധ്യതകൾ ഉണ്ടാവുകയും അതിനുവേണ്ടി സേതു ഒരു ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണെന്നുമുള്ള സത്യാവസ്ഥ ദേവി മനസ്സിലാക്കിയതിനുശേഷമാണ് ഈ സന്തോഷങ്ങൾക്കിടയിലും ഇത്രയും ദുഃഖം ഉള്ളിൽ കുടികൊള്ളുന്നത്.

എന്നാൽ ദേവി കണ്ട ഈ കാര്യം ബാലനോട് പറഞ്ഞെങ്കിലും ഇക്കാര്യം വിശ്വസിക്കാൻ ബാലൻ ഇതുവരെ തയ്യാറായിട്ടില്ല. അതിന് കാരണം സേതുവിന് അങ്ങനെ ഒരു അവസ്ഥ വരില്ല എന്നുള്ളതും സേതു ഒരിക്കലും ഇത്തരം ഒരു ജോലിക്ക് പോകില്ല എന്നുള്ളതും ബാലന് ഉറപ്പുള്ളത് കൊണ്ടാണ്. കുടുംബത്തിൽ എല്ലാവരോടും ബാലൻ ഇക്കാര്യം പറയുകയും സേതുവിനെ നേരിട്ട് കണ്ട് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നതുമാണ് വരും എപ്പിസോഡുകളിൽ പ്രേക്ഷകർ കാണാനിരിക്കുന്നത്.

ശിവൻ സേതുവിനെ നേരിട്ട് കാണുകയും ഈ കാര്യങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്. സഹായിക്കാൻ സഹോദരങ്ങളെല്ലാവരും ഒത്തൊരുമയോടെ തയ്യാറാണെന്നും വ്യക്തം. വരാൻ പോകുന്ന എപ്പിസോഡുകൾ എന്തായാലും സംഭവബഹുലമാകും എന്നാണ് പ്രേക്ഷകർ പറയുന്നത്. നടൻ ബിജേഷ് അവനൂരാണ് സാന്ത്വനത്തിലെ സേതുവേട്ടനായി എത്തുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് സാന്ത്വനത്തിലെ സേതുവേട്ടൻ.

Rate this post

Comments are closed.