സാന്ത്വനം കുടുംബത്തിന്റെ തകർച്ചയാണ് തമ്പിക്ക് എന്നും ഹരം; കട എന്ന സ്വപ്നം തമ്പിയുടെ കൈകുമ്പിളിൽ.!! കുറ്റക്കാരി ഇന്നും അപ്പു തന്നെയോ.? Santhwanam Serial Today Episode Malayalam

സന്തോഷം പാറിപ്പറക്കുമെന്ന് കരുതിയ വീട് ഇപ്പോൾ ഒരു മരണവീട് പോലെയായി. സാന്ത്വനം വീടിൻറെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. അനിയന്മാർ ഏട്ടന് വേണ്ടി കരുതിവെച്ച സർപ്രൈസ് സമ്മാനം പുതിയ കടയായിരുന്നു. സാന്ത്വനം സ്റ്റോർസ് എന്ന് കടയ്ക്ക് പേര് വരെ കരുതിവെച്ചിരുന്നു ബാലൻറെ അനിയന്മാർ. എന്നാൽ ആ കട ദുഷ്ടലാക്കോടെ കൈക്കലാക്കിയിരിക്കുകയാണ് ഇപ്പോൾ തമ്പി. തീയിൽ കുരുത്തവരാണ് നമ്മളെന്നും വെയിലത്ത് വാടില്ലെന്നും ബാലൻ അനിയന്മാരെ ചേർത്തുനിർത്തി പറയുന്നുണ്ട്.

പുതിയ കടയുടെ കാര്യം അപ്പു അമരാവതിയിൽ വിളിച്ചുപറഞ്ഞതാണ് പുതിയ വിഷയമായത്. സത്യത്തിൽ അപ്പു ഒപ്പിച്ചുവെച്ച പണിയാണിത്. അതുകൊണ്ട് തന്നെ ഹരി അപ്പുവിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഇതിന്റെ പേരിൽ മറ്റൊരു വലിയ പ്രശ്നമുണ്ടാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ. സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. അനിയന്മാരോടുള്ള ബാലേട്ടന്റെ സ്നേഹവും കരുതലുമാണ് സാന്ത്വനം പറയുന്നത്.

ബാലനെപ്പോലെ തന്നെ അനിയന്മാരെ മക്കളായി കണ്ട് സ്നേഹിക്കുന്ന ഏട്ടത്തിയമ്മയാണ് ദേവി. നടി ചിപ്പിയാണ് ദേവി എന്ന കഥാപാത്രത്തിൽ തകർത്തഭിനയിക്കുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ സീരിയൽ. സാന്ത്വനം കുടുംബത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും സ്വന്തം കുടുംബത്തിലേത് എന്ന രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. പരമ്പരയിലേക്ക് പ്രേക്ഷകരെ ഏറ്റവും കൂടുതൽ അടുപ്പിക്കുന്ന ഒന്നാണ് ശിവാഞ്‌ജലി പ്രണയം. പരമ്പരയുടെ തുടക്കത്തിൽ പരസ്പരം വഴക്കിട്ടുകൊണ്ട്

തുടങ്ങിയ ഒന്നായിരുന്നു ശിവന്റെയും അഞ്ജലിയുടെയും സൗഹൃദം. കലിപ്പന്റെ കാന്താരി എന്നൊക്കെയാണ് ആദ്യം ഇവരെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് മൗനപ്രണയമായി, അവിടെനിന്നുമാണ് ശിവാഞ്‌ജലി പ്രണയം കൂടുതൽ ശക്തമാവുന്നത്. സജിനും ഗോപികയുമാണ് ശിവാഞ്‌ജലി ജോഡിയായി തകർത്തഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണ് ശിവാഞ്‌ജലി ജോഡിക്കുള്ളത്. സാന്ത്വനത്തിൽ ശിവാഞ്‌ജലി രംഗങ്ങൾ കൂടുതൽ കാണാൻ വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളതും.

Comments are closed.