പുതിയ വിശേഷം പങ്കുവച്ച് ദേവിയും ബാലനും; സന്തോഷം പറഞ്ഞറിയിക്കാനാകാതെ അഞ്ജുവും അപ്പുവും..! ആ സന്തോഷം തീരും മുമ്പ് സാന്ത്വനം വീട്ടിൽ മറ്റൊരു പ്രശ്‌നം; ജയന്തിക്ക് അടുത്ത പ്രശ്നത്തിന് ഇതുമതി…| Santhwanam Serial Today Episode Malayalam

Santhwanam Serial Today Episode Malayalam : തീരാത്ത പ്രശ്നങ്ങൾക്ക് നടുവിൽ സാന്ത്വനം വീട്ടിൽ പുതിയ സന്തോഷവാർത്ത. പുതിയ സന്തോഷം കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരിക്കുകയാണ് ബാലനും ദേവിയും. വിട്ടൊഴിയാത്ത കുടുംബപ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും കുടുംബത്തിലുള്ളവരുടെ സന്തോഷത്തിനുവേണ്ടി ഒരു പുതിയ കാർ വാങ്ങാൻ ഒരുങ്ങി ബാലനും ദേവിയും. ഈ വാർത്ത കേട്ട കുടുംബാംഗങ്ങളെല്ലാരും വളരെ സന്തോഷത്തിലാണ്. അഞ്ജുവും അപ്പുവും, ഇരുവരും ഈ വാർത്ത കേട്ട ഉടനെ തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇനി കാറുമായി കറങ്ങിയടിക്കാനുള്ള പ്ലാനിങ്ങിലാണ് അഞ്ജുവും അപ്പുവും. വീട്ടിലേക്ക് കുഞ്ഞുവാവ വരുന്നത് കൊണ്ടാകും ബാലൻ ഇപ്പോൾ കാറ് വാങ്ങാൻ തയ്യാറായത് എന്നാണ് സാന്ത്വനത്തിന്റെ ആരാധകർ പറയുന്നത്. ഇനി കാറിൽ വിലസി പോകുന്ന സാന്ത്വനം വീട്ടുകാരെ കണ്ട് പ്രേക്ഷകർക്ക് സന്തോഷിക്കാം. തമ്പിയുമായുള്ള ഹരിയുടെ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഈ കാറുവാങ്ങൽ തമ്പിക്ക് ഒരു ഒന്നൊന്നര തിരിച്ചടിയാണ്. വിനെ ഡോക്ടഴ്‌സ് ചെക്കപ്പിന് കൊണ്ടുപോകാൻ തമ്പി കാറും കൊണ്ട് വരേണ്ട ആവശ്യം ഇല്ലല്ലോ.

സ്വന്തം കാറിൽ ഹരിയുടെയും ദേവി ഏട്ടത്തിയുടെയും കൂടെ അപ്പുവിന് ഡോക്ടറെ കാണാൻ പോകാമല്ലോ. അഞ്ജുവിന് ഇനി ശിവന്റെ കൂടെ കാറിൽ ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോകാമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. അഞ്ജലിക്ക് ശിവൻ കാർ ഓടിക്കുന്നത് കാണാൻ വളരെ ഇഷ്ടമാണ്. ശിവന് വണ്ടി ഓടിക്കാൻ അറിയില്ലായിരുന്നെന്നാണ് അഞ്ജുവിന്റെ വിചാരം. പക്ഷേ മൂന്നാർ യാത്രയിൽ അഞ്ജുവിന് മുൻപിൽ ദീർഘദൂരം കാറോടിച്ച് ശിവൻ അഞ്ജുവിന്റെ തെറ്റിദ്ധാരണ മാറ്റിയിട്ടുണ്ട്.

ഇനി ഈ കാറിന്റെ പേരിൽ എന്തൊക്കെ പുലിവാലുകളാകും സാന്ത്വനം വീട്ടിൽ നടക്കാൻ പോകുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. അപ്പുവും അഞ്ജുവും തമ്മിൽ ഇപ്പോഴുള്ള സ്‌നേഹം കാറിന്റെ പേരിൽ ഇല്ലാണ്ടാവാൻ വരെ സാധ്യത ഉണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. അത് ഒരിക്കലും നടക്കരുതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ജയന്തിക്ക് കുശുമ്പ് കൂടാനുള്ള അടുത്ത കാരണം ഈ കാർ വാങ്ങൽ തന്നെയെന്ന് പ്രേക്ഷകർ പറഞ്ഞുവെച്ചുകഴിഞ്ഞു.

Rate this post

Comments are closed.