സാന്ത്വനത്തിൽ ഇനി റൊമാൻസ് മാത്രം.!! അനുരോഗവിലോചനനായി ശിവേട്ടൻ; സംശയം വിട്ടുമാറാതെ കണ്ണൻ…| Santhwanam Serial Today Episode Malayalam
Santhwanam Serial Today Episode Malayalam: അനുരാഗം വിടരുകയാണ്…. ഇത് അതിരില്ലാത്ത പ്രണയകാവ്യം…. ശിവനും അഞ്ജലിയും പ്രണയത്തിന്റെ തേരിലാണ്… ഏറെ രസകരമായ ചില കാഴ്ച്ചകളാണ് ഇപ്പോൾ സാന്ത്വനത്തിൽ കാണാൻ കഴിയുന്നത്. പ്രണയലോലിതരായി ശിവനും അഞ്ജലിയും, ഇവരെ പിന്തുടർന്ന് കണ്ണനും. ഇങ്ങനെയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ ട്രാക്ക്. അടുക്കളയിൽ ചെന്ന് അഞ്ജുവിനെ വട്ടം പിടിച്ച് സർപ്രൈസ് കൊടുക്കാൻ നോക്കുന്ന ശിവേട്ടൻ, പേടിയോടെ അഞ്ജു.
സംഭവം എന്തെന്നറിയാതെ ഓടിയെത്തി കണ്ണൻ. ഏറെ രസകരമായ രംഗങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിൽ. വരും എപ്പിസോഡിൽ ശിവനും അഞ്ജലിയും ഒപ്പം കണ്ണനും ഒത്തുചേർന്നുള്ള രസകരമായ രംഗങ്ങളാണ് കാത്തിരിക്കുന്നത്. കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ,

അപ്സര, ബിജേഷ്, അച്ചു, മഞ്ജുഷ, ദിവ്യ, ഗിരിജ, രോഹിത് തുടങ്ങിയ താരങ്ങളെല്ലാം സാന്ത്വനത്തിൽ അണിനിരക്കുന്നു. തമിഴ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിലും ഹിറ്റാണ് സീരിയൽ. എന്നാൽ തമിഴ് പതിപ്പിൽ നിന്നും കുറച്ചധികം വ്യത്യാസങ്ങളുമായാണ് മലയാളത്തിൽ ഈ പരമ്പര എത്തുന്നത്. തമിഴ് പതിപ്പിൽ ദേവിക്ക് കുഞ്ഞുണ്ടാവുക വരെ ചെയ്തു, മാത്രമല്ല കണ്ണന്റെ വിവാഹവും കഴിഞ്ഞു.
മലയാളം വേർഷനിലും കണ്ണന്റെ കല്യാണം ഉടൻ നടന്നേക്കും. അച്ചു ഇപ്പോൾ സാന്ത്വനം വീട്ടിൽ സ്ഥിരം വരുന്നുണ്ട്. കണ്ണനും അച്ചുവും തമ്മിലുള്ള സൗഹൃദം ഏതാണ്ട് പ്രണയത്തിന്റെ തുടക്കം തന്നെയാണ്. അച്ചുവും കണ്ണനും ഒന്നിക്കട്ടെ എന്ന് തന്നെയാണ് പ്രേക്ഷകരും പറയുന്നത്. കൂടുതൽ സുന്ദരമായ പ്രണയരംഗങ്ങൾ കണ്ണൻ അച്ചു ടീമിൽ നിന്നും വരട്ടെ എന്നാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്.

Comments are closed.