ഇനി കണ്ണന്റെ പ്രണയ ദിനങ്ങൾ… അച്ചുവിന്റെ വരവോടെ കണ്ണന്റെ മുഖം തെളിഞ്ഞു; എന്നാൽ ട്വിസ്റ്റ് ഇനിയും ബാക്കിയാണ്… ഹരിയെ കാത്തിരിക്കുന്ന ആ അപകടം എന്താണ്.? Santhwanam Serial Today Episode Malayalam

Santhwanam Serial Today Episode Malayalam: സാന്ത്വനത്തിൽ ഇനി കുറച്ചധികം പ്രണയസുരഭിലമായ നിമിഷങ്ങൾ… സാന്ത്വനം വീട്ടിലേക്ക് ഇനി അച്ചുവും എത്തുകയാണ്. കണ്ണന് അച്ചു ഒരു കൂട്ടായിരിക്കും, അല്ല കണ്ണൻറെ ഇനിയുള്ള സന്തോഷം അച്ചു തന്നെയായിരിക്കും. കണ്ണനും അച്ചുവും ഒന്നിക്കുന്നതോടെ സാന്ത്വനം പരമ്പര കാണാനുള്ള പ്രേക്ഷകരുടെ ആവേശവും കൂടുകയാണ്. ശിവാഞ്ജലി പ്രണയജോഡിക്ക് ശേഷം സാന്ത്വനം പ്രേക്ഷകർ ഏറ്റെടുക്കുന്ന അടുത്ത പെയറാണ് കണ്ണൻ-അച്ചു.

കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഒരു സാധാരണകുടുംബത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയിൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അണിനിരക്കുന്നത്. രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക അനിൽ, അച്ചു, മഞ്ജുഷ, ഗിരിജ, ദിവ്യ, അപ്സര, രോഹിത് തുടങ്ങിയ താരങ്ങളാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തുടക്കം മുതൽ തന്നെ റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനം നേടിയിട്ടുള്ളത്. പതിവ് അമ്മായിയമ്മ മരുമകൾ പോര് കഥകളിൽ നിന്നും മാറിനിന്നുകൊണ്ട് ഒരു കുടുംബത്തിൻറെ ഇണക്കവും പിണക്കവും നിറഞ്ഞ സൗഹൃദകഥയാണ് സാന്ത്വനം പറഞ്ഞുവെക്കുന്നത്. അച്ചു കൂടി സാന്ത്വനം വീട്ടിലേക്ക് എത്തുന്നതോടെ ഇനി ഉള്ളതെല്ലാം അൽപ്പം ചിരി പടർത്തുന്ന നിമിഷങ്ങൾ തന്നെയായിരിക്കും. പൊതുവേ കുസൃതിയും തമാശയും ഒക്കെ നിറഞ്ഞതാണ് കണ്ണന്റെ സ്വഭാവം. അതിനു പറ്റിയ ആളാണ് അച്ചു.

ഇവർ ഒന്നിക്കുന്നതിലൂടെ സാന്ത്വനം കൂടുതൽ കളർഫുൾ ആകുമെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുകയാണ്. പാണ്ടിയൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആ കഥാപാത്രമാണ് മലയാളത്തിൽ ചിപ്പി ചെയ്യുന്നത്. ഭർത്താവിന്റെ അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച ഏട്ടത്തിയമ്മയാണ് സുചിതയും ചിപ്പിയും ചെയ്യുന്ന ഈ കഥാപാത്രം.

Rate this post

Comments are closed.