അഞ്‌ജലിക്ക് അപകടം പിണയുന്നു.!! ആധിയിൽ വെന്തുരുകി ശിവേട്ടൻ..സാന്ത്വനം സങ്കടക്കാഴ്ച്ചകൾ കൊണ്ട് ആളിക്കത്തുന്നു Santhwanam serial Today episode june 28

കണ്ണൻ തറവാട്ട് വീട്ടിൽ തിരിച്ചെത്തി… വേദന താങ്ങാനാകാതെ ദേവി. കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പര സാന്ത്വനത്തിൽ അത്യന്തം വേദനാജനകമായ സംഭവങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നിർബന്ധിപ്പിച്ച് കണ്ണനെ മദ്യപിപ്പിച്ച ദുഷ്ടശക്തികളെ ബാലേട്ടൻ വെറുതെ വിടുമെന്ന് തോന്നുന്നില്ല. ശിവനെ തിരിച്ചുവിളിക്കാനും ബാലൻ ഹരിയോട് പറയുന്നുണ്ട്. എന്നാൽ ഇവിടത്തെ പോലെ തന്നെ അവിടെയും പ്രശ്നങ്ങളാണ്.

ടൂ വീലറുമെടുത്ത് പുറത്തേക്ക് പോയ അഞ്ജുവിന് അപകടം പിണയുകയാണ്. മറ്റൊരു വണ്ടിയുമായി അഞ്ജുവിന്റെ സ്കൂട്ടർ കൂട്ടിയിടിക്കുന്നതും അഞ്ജു തെറിച്ചുവീഴുന്നതും പുതിയ പ്രൊമോ വീഡിയോയിൽ കാണാം. അഞ്ജുവിന് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ടെൻഷനിലാണ് ശിവൻ. ഒറ്റക്ക് പുറത്തേക്ക് പോയി എന്ന് കേട്ടപ്പോൾ തന്നെ ശിവൻ ആകെ ടെൻഷനിലായി. കണ്ണൻ ഇപ്പോഴും ആ മെന്റൽ ട്രോമയിൽ നിന്ന് വിട്ടുമാറിയിട്ടില്ല.

ദേവി കണ്ണനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നീ ഒരു തെറ്റും ചെയ്തിട്ടില്ല, തെറ്റ് ചെയ്തവർക്ക് ദൈവം കൊടുത്തോളും എന്ന് കൂടി ദേവി പറയുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപരമ്പര ഇപ്പോൾ ഏറെ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലൂടെയാണ് മുന്നേറുന്നത്. ഇതിപ്പോൾ എല്ലാം കൊണ്ടും സങ്കടകരമായ ഒരു കാഴ്ചയാണല്ലോ പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത് എന്ന് കമ്മന്റുകളും വരുന്നുണ്ട്. അഞ്ജലിയുടെ ഈ അപകടാവസ്ഥ പ്രേക്ഷകർക്ക്

താങ്ങാനാവുന്നതിനും അപ്പുറമാണ്. നടി ചിപ്പി നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പി തന്നെയാണ് പരമ്പരയിലെ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിപ്പിക്ക് പുറമേ ഗോപിക അനിൽ, രക്ഷാ രാജ്‌, സജിൻ, ഗിരീഷ്, രാജീവ് പരമേശ്വർ, അപ്സര, അച്ചു, രോഹിത്, മഞ്ജുഷ തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന സാന്ത്വനം റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. പാണ്ടിയൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം.

Comments are closed.