ഇനി ശിവേട്ടന്റെ സമയം.!! ഇനി പുതിയ കളികൾ!!!! തറവാട്ട് രംഗങ്ങൾ ആക്ഷൻ ക്ളൈമാക്സിലേക്ക്.!! ഇനി ചോ ര പൊടിയുന്ന രംഗങ്ങൾ.!! | Santhwanam Serial Today Episode July 22

കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കണം..അതാണ് ശിവേട്ടന്റെ ഒരു രീതി…..ഭദ്രന്റെ മക്കൾക്ക് ഇരുട്ടടി കൊടുത്തത് തമ്പിയുടെ ആളുകൾ. എന്നാൽ പോലീസ് അകത്താക്കിയതോ പാവം ഹരിയേയും. അപ്പു ഈ വിവരം തമ്പിയെ അറിയിച്ചു. അത് കേൾക്കുമ്പോൾ തന്നെ തമ്പിയുടെ മുഖത്ത് വലിയൊരു ഞെട്ടലാണ്. പോലീസുകാർ ഒരു വിധത്തിലും അയയുന്നില്ല. ഹരി തന്നെയാണ് ഇത് ചെയ്‍തത് എന്ന നിഗമനത്തിൽ അവർ എത്തിക്കഴിഞ്ഞു.

അതിന് അവർ കാരണമായി ചൂണ്ടിക്കാണിക്കുന്നത് വാദിഭാഗത്തിന്റെ മൊഴികളും. ഭദ്രന്റെ മക്കൾ മൊഴി കൊടുത്തിരിക്കുന്നത് ഹരിയുടെ പേര് പറഞ്ഞുകൊണ്ടാണ്. ഹരി മാത്രമല്ല, വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു എന്നും മൊഴി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹരിയെ രക്ഷപെടുത്താൻ ബാലനും ശിവനും പോലീസ് സ്റ്റേഷനിൽ ഓടിയെത്തുന്നുവെങ്കിലും പ്രയോജനം കാണുന്നില്ല. പോലീസുകാർ ഭദ്രനൊപ്പമാണ്. അവിടെ നിന്നാണ് ശിവേട്ടന്റെ ആ മാസ് ഡയലോഗ്.

കൊത്തിയ പാമ്പ് തന്നെ വിഷമിറക്കും എന്ന് ഹരിയോട് പറയുകയാണ് ശിവൻ. അതെ, ശിവൻ ഇനിയും വെറുതെ കയ്യും കെട്ടി ഇരിക്കില്ല. പടക്കളത്തിലേക്ക് ഇറങ്ങുകയാണ് ശിവൻ. അത്യന്തം സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായാണ് സാന്ത്വനം പരമ്പരയുടെ പുതിയ എപ്പിസോഡുകൾ പ്രേക്ഷകർക്കരികിൽ എത്തുന്നത്. ഏറെ ആരാധകരുള്ള സാന്ത്വനം റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. ഭദ്രനും മക്കളും ചേർന്ന് കുടുംബക്ഷേത്രത്തിലെ പൂജ നടത്താൻ

ബാലനെ അനുവദിക്കാതിരുന്നതാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. എന്തായാലും തറവാട്ട് വീട്ടിൽ നിന്നും ബാലനും കുടുംബവും തിരികെ പോകുന്നതിന് മുൻപ് ശിവേട്ടന്റെ ഒരു മാസ്സ് ആക്ഷൻ സീനൊക്കെ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നടി ചിപ്പിയാണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. വാനമ്പാടി എന്ന ഹിറ്റ് സീരിയലിന്റെ ശേഷം ചിപ്പിയും സംഘവും ഒന്നിച്ച ടെലിവിഷൻ പ്രോജക്റ്റായിരുന്നു സാന്ത്വനം.

Comments are closed.