സാന്ത്വനത്തിൽ ഇനി കൊണ്ടും കൊടുത്തുമുള്ള കളികൾ.!! സാന്ത്വനം ഇനി ഒരു ആക്ഷൻ പരമ്പര.!! ശിവേട്ടൻ നമ്മുടെ ആക്ഷൻ കിംഗ് ഹീറോ Santhwanam serial Today episode July 18

പ്രേക്ഷകപ്രിയപരമ്പര സാന്ത്വനത്തിൽ ഇനി കയ്യാങ്കളികളാണ്. കൊണ്ടും കൊടുത്തുമുള്ള അടിയുടെ, ഇടിയുടെ പൊടിപൂരം. അതെ, സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കണ്ടിട്ട് പ്രേക്ഷകർ ഏറെ ത്രില്ലടിച്ചിരിക്കുകയാണ്. ഒരു ആക്ഷൻ പരമ്പരയായി സാന്ത്വനം മാറുന്നുവോ എന്നാണ് ഇപ്പോൾ പരമ്പരയുടെ ആരാധകർ ചോദിച്ചുപോകുന്നത്. തറവാട്ടുവീട്ടിൽ ഇനി യഥാർത്ഥ യുദ്ധം നടക്കുകയാണ്. പോരിനു വെല്ലുവിളിച്ച് ഭദ്രനും പടയാളികളും,

ബാലനും കുടുംബത്തിനും നേരെ പാഞ്ഞടുക്കുന്നത് പ്രൊമോയിൽ കാണാം. പിന്നീട് കയ്യാങ്കളികളാണ്. തറവാട്ട് വീട്ടിൽ ഒരു വലിയ യുദ്ധഭൂമി സൃഷ്ടിക്കപ്പെടുക തന്നെയാണ്. തുടർന്ന് പോലീസും പോലീസ് കേസും ആശുപത്രിവാസവും അങ്ങനെയുള്ള കാഴ്ച്ചകൾ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ബാലനും അനിയന്മാരും ചീറിപ്പായുന്നത്. ഇനിയെന്തായാലും കുടുംബമോ കുടുംബബന്ധമോ നോക്കി മാറിനിൽക്കാൻ അവർ തയ്യാറല്ല.

ക്ഷമിക്കാനുള്ള മനസ് ബാലനും നഷ്ടപ്പെട്ടു. ശിവൻറെ ഉഗ്രതാണ്ഡവമാണ് ഇനി കാണാൻ പോകുന്നത്. ശിവേട്ടന്റെ ആക്ഷൻ രംഗങ്ങളാണ് ഇനി സാന്ത്വനം പരമ്പരയിൽ നിറഞ്ഞുനിൽക്കുക. ഭദ്രന്റെയും മക്കളുടെയും ആവേശവും അക്രമവാസനയുമെല്ലാം ഇതോടെ തീർന്നേക്കും. ആ രീതിയിലാണ് ഇത്തവണ ശിവേട്ടന്റെ മാസ് പെർഫോമൻസ് അരങ്ങേറുക. കലിപ്പിന്റെ അങ്ങേയറ്റം, ഈയൊരു കാഴ്ച്ച പ്രേക്ഷകർ ആഗ്രഹിച്ചത് അത്‌ തന്നെയാണ്.

കണ്ണനെ അത്രമാത്രം ഉപദ്രവിച്ചതാണ് അവരെല്ലാം. കണ്ണനെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചത്, ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവദിക്കാതിരുന്നത് അങ്ങനെ പലതിന്റെയും ദേഷ്യം ശിവന്റെ മനസ്സിൽ കുടിയിരിക്കുകയാണ്. ആ ദേഷ്യമെല്ലാം ഇനി ശിവേട്ടന്റെ ഓരോ ആക്ഷനിലും ഉണ്ടാവും എന്നതുറപ്പ്. പുതിയ പ്രൊമോ വീഡിയോയിൽ ശിവേട്ടന്റെ മാസ് ആക്ഷൻ സീനുകളാണ് ഹൈലൈറ്റ് ചെയ്ത് കാണിച്ചിരിക്കുന്നത്. എന്തായാലും തറവാട്ട് വീടിന്റെ ട്രാക്ക് അവസാനിപ്പിക്കും മുമ്പ് ഒരു കലാശക്കൊട്ട് കാണാൻ കഴിയും എന്ന് തന്നെ പ്രതീക്ഷിക്കാം.

Comments are closed.