ഹരിയെ അവഹേളിച്ച് തമ്പി.!! ഹരി പഞ്ചപാവമെന്ന് പ്രേക്ഷകർ.!! ഇനിയാണ് സാന്ത്വനത്തിൽ ആ യുദ്ധം.!! Santhwanam Serial Today Episode December 16
ഹരിയെ അവഹേളിച്ചുകൊണ്ട് തമ്പിയുടെ പുതിയ ഭാവമാറ്റം. പ്രേക്ഷകപ്രിയപരമ്പരയായ സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾ പുറത്തുവരുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ഇനി വരാനിരിക്കുന്നത്. ഹരിയുടെയും തമ്പിയുടെയും സ്നേഹപ്രകടനങ്ങൾക്കെല്ലാം തിരശീല വീണപ്പോൾ ഹരിയെ ആക്ഷേപിച്ചുകൊണ്ട് തമ്പി എത്തിയിരിക്കുകയാണ്.
ഹരിയെപ്പോലെ ഒരു തിരുമണ്ടനായ എം ബി എ ക്കാരന്റെ ഒപ്പമാണ് എന്റെ മകൾ ജീവിക്കുന്നതെന്നും, ഞാൻ ഒരു നിലപാട് എടുത്താൽ അതിൽ ഉറച്ചുനിൽക്കുന്ന ആളാണെന്നും അതാണ് തന്റെ വിജയത്തിന്റെ കാരണമെന്നും, താൻ തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണെന്നും, ഹരിയെപ്പോലെ ബുദ്ധി ഇല്ലാത്ത ആളല്ല എന്നും തമ്പി മറ്റുള്ളവരുടെ മുൻപിൽ ഹരിയെ കൊച്ചാക്കി സംസാരിച്ചു. തമ്പിക്ക് മുൻപിൽ ഒരക്ഷരം പോലും മിണ്ടാതെ എല്ലാം കേട്ട് ക്ഷമിച്ചാണ് ഹരി ഇരുന്നത്.

ഹരിക്ക് എങ്ങനെയാണ് എം ബി എ കിട്ടിയത് എന്ന് എനിക്കിപ്പോഴും മനസിലാകാത്ത കാര്യമാണെന്നൊക്കെ പറഞ്ഞപ്പോൾ വന്ന ആളുകൾക്ക് മുന്നിൽ വെച്ച് ഹരിയുടെ മുഖഭാവം ആകെ വാടിപ്പോയ അവസ്ഥയിൽ ആയിരുന്നു. ഹരിയുടെ ഇരിപ്പ് കണ്ടിട്ട് പാവം തോന്നിയെന്നും, ഹരിയൊരു പാവമായത് കൊണ്ടാണ് തമ്പിക്ക് തക്ക മറുപടി കൊടുക്കാത്തതെന്നും പ്രേക്ഷകർ പറയുന്നു. ശിവന്റെയും അഞ്ജലിയുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ ഹരിയുടെയും അപ്പുവിന്റെയും ജീവിതത്തിലും കനൽ വീണുതുടങ്ങുകയാണോ എന്നാണ് മലയാളികൾ ചോദിക്കുന്നത്.
തമ്പിയുടെ ഈ അവഹേളനം ഹരിക്കും അപ്പുവിനും ഇടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്. ഇനി വരാൻ പോകുന്നത് ഹരിയും തമ്പിയും തമ്മിലുള്ള തുറന്ന യുദ്ധമാണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഇനി വരാൻ പോകുന്ന എപ്പിസോഡുകളെക്കുറിച്ച് ആകാംഷയിൽ കാത്തിരിക്കുന്ന ഓരോ പ്രേക്ഷകരും ആഗ്രഹിക്കുന്നത് സാന്ത്വനം വീട്ടിൽ ആ പഴയ സന്തോഷം തിരിച്ചുവരാനാണ്. കഥയിലെ വ്യത്യസ്തത കൊണ്ട് എന്നും മലയാളം ടീവി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സീരിയലാവാൻ സാന്ത്വനത്തിന് ഈ കുറഞ്ഞ കാലയളവിൽ കഴിഞ്ഞു.

Comments are closed.