ശിവനും അഞ്‌ജലിയും തമ്മിൽ വഴക്കോട് വഴക്ക്.!! ശിവൻ പഠിച്ചേ പറ്റൂ എന്ന വാശിയിൽ അഞ്ജു.!! അഞ്ജുവിന്റെ സഹായങ്ങൾ നിരസിച്ച് ശിവൻ.!! Santhwanam Serial Today Episode August 17

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിൽ ശിവനും അഞ്ജലിയും തമ്മിലുള്ള പരിഭവങ്ങൾ വർധിക്കുകയാണ്. ശിവൻ പഠിക്കണം, അതാണ് അഞ്ജലിയുടെ ആവശ്യം. ശിവനെ പഠിപ്പിക്കാൻ വേണ്ടി പതിനെട്ടടവും പയറ്റുകയാണ് അഞ്ജലി. ശിവൻറെ കൂടെ ബാലേട്ടൻ പറഞ്ഞതനുസരിച്ച് അഞ്ജലി ബാങ്കിൽ ചെല്ലുന്നു,

എന്നാൽ തൻറെ ഭാഗത്തുനിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ശിവനെ അറിയിക്കുകയാണ് അഞ്ജു. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യണം, അങ്ങനെയാണല്ലോ വീട്ടിൽ വെച്ച് പറഞ്ഞിട് ട്പോന്നത്…അതുകൊണ്ടുതന്നെ അഞ്ജലി ഇനി സഹായിക്കില്ല…ഒരു നോക്കുകുത്തിയെ പോലെ ബാങ്കിന്റെ ഒരു വശത്ത് മാറി നിൽക്കും, എല്ലാം ചെയ്യേണ്ടത് ശിവൻ തന്നെയാണ്. എന്നാൽ തോറ്റുകൊടുക്കാൻ ശിവൻ തയ്യാറല്ല….അതിന് സഹായം വേണം എന്ന് ആരെങ്കിലും ചോദിച്ചോ

എന്നാണ് അഞ്ജലിയോട് ശിവൻ ചോദിക്കുന്നത്. എനിക്ക് ചെയ്യാൻ അറിയാം, ഞാൻ ചെയ്തോളാം എന്നാണ് ശിവൻ അഞ്ജലിക്ക് കൊടുക്കുന്ന മറുപടി. ഇതിനിടയിൽ ദേവി അപ്പുവിനോട് ചോദിക്കുന്നുണ്ട്, നിനക്ക് പഠിക്കാൻ പോണം എന്ന് തോന്നുന്നുണ്ടോ എന്ന്. ചിലപ്പോൾ തോന്നാറുണ്ട്, എങ്കിലും മടി ഒരു വലിയ പ്രശ്നം തന്നെയാണ് എന്നാണ് അപ്പുവിന്റെ മറുപടി.സാന്ത്വനം വീട്ടിൽ ഇണക്കങ്ങളും പിണക്കങ്ങളും വർധിക്കുകയാണ്.

നടി ചിപ്പി നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴ് പതിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സുചിതയാണ്. അതേ കഥാപാത്രത്തെയാണ് മലയാളത്തിൽ ചിപ്പി അവതരിപ്പിക്കുന്നത്. ആദിത്യൻ ആണ് സീരിയലിന്റെ സംവിധായകൻ.റേറ്റിങ്ങിൽ മുൻപന്തിയിലാണ് സാന്ത്വനം പരമ്പര. പ്രധാന കഥാപാത്രങ്ങളായ ശിവനെയും അഞ്ജലിയെയും അവതരിപ്പിക്കുന്നത് സജിനും ഗോപിക അനിലുമാണ്.

Comments are closed.