സീരിയലിൽ കാണുന്ന ആളല്ല സാന്ത്വനം ശങ്കരൻ.!! ആൾ വേറെ ലെവൽ തന്നെ.!! Santhwanam Serial Shankaran

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ടിആർപി റേറ്റിൽ ഏറ്റവും മുൻപന്തിയിലുള്ള പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. മലയാളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പര ഏതാണെ ചോദ്യത്തിന് സാന്ത്വനം എന്നായിരിക്കും ഉത്തരം. പല കാര്യങ്ങൾ കൊണ്ടും സാന്ത്വനം പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം തന്നെയാണ് ചെലുത്തുന്നത്. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടി ചിപ്പി വളരെ നീണ്ട ഒരു ഇടവേളക്ക് ശേഷം അഭിനയരംഗത്തേക്ക് തന്റെ രണ്ടാം ചുവടുവെപ്പ് നടത്തിയ ചിത്രമാണ് സാന്ത്വനം.

അതുപോലെ തന്നെയാണ് ബാലേട്ടൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാരംഗത്തേക്ക് തുടക്കം കുറിച്ച ഗോപിക അനിലിനെ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ച പരമ്പരയും സാന്ത്വനം തന്നെയാണ്. ഇതിനു മുൻപും ചില പരമ്പരകളിലും ഗോപിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ആളുകൾ ഓർത്തിരിക്കുന്നത് സാന്ത്വനത്തിലെ അഞ്ജലിയിലൂടെ ആണ്. പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയജീവിതം

ആരംഭിച്ച് വളരെ നാളായി അവസരങ്ങൾ തേടി നടന്ന് ഇപ്പോൾ ശിവൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്ന സജിന്റെയും വലിയ ഒരു തിരിച്ചുവരവ് തന്നെയാണ് സാന്ത്വനത്തിൽ കാണാൻ കഴിയുന്നത്. ഇങ്ങനെ ഇതിൽ അഭിനയിക്കുന്ന താരങ്ങളുടെ എല്ലാം രണ്ടാം ജന്മം എന്ന് വേണമെങ്കിൽ സാന്ത്വനം പരമ്പരയെ വിശേഷിപ്പിക്കുവാൻ കഴിയും. സമൂഹമാധ്യമങ്ങളിൽ സാന്ത്വനത്തിലെ താരങ്ങൾ അത്രകണ്ട് സജീവം ഒന്നുമല്ല.

എന്നിരുന്നാൽ പോലും ഇവരുടെ ലൊക്കേഷൻ വിശേഷങ്ങളും മറ്റും ആരാധകർ പലവിധേനയും അറിയാറുണ്ട്. ഇപ്പോൾ സാന്ത്വനത്തിലെ താരങ്ങളുടെ റിൽസ് വീഡിയോകൾ കൂട്ടിച്ചേർത്തുള്ള ഒരു യൂട്യൂബ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയിൽ അഞ്ജലിയുടെ അച്ഛനായ ശങ്കരൻ എന്ന കഥാപാത്രം വളരെയധികം പാവം ആളാണ് എങ്കിൽ പോലും റിൽസ് വീഡിയോയിലൂടെ അദ്ദേഹം അല്പം കർക്കശക്കാരനായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

Comments are closed.