സാന്ത്വനം സേതുവേട്ടന്റെ പുതിയ സന്തോഷവാർത്ത അറിഞ്ഞോ; സന്തോഷം പറഞ്ഞറിയിക്കാനാകാതെ ബിജേഷ്.!! Santhwanam Serial Sethu Latest News Malayalam

Santhwanam Serial Sethu Latest News Malayalam: മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ റെക്കോർഡ് റേറ്റിങ് നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. പച്ചയായ കുടുംബകഥയാണ് സാന്ത്വനം പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്. സ്വന്തം അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ബാലന്റെയും ദേവിയുടെയും കഥ തുടക്കം മുതൽ തന്നെ ഹൃദയഹാരിയായിരുന്നു. പതിവ് അമ്മായിയമ്മ-മരുമകൾ പോരിന്റെ കഥകൾക്ക് അറുതി പറഞ്ഞ് ശുദ്ധമായ കുടുംബവിശേഷങ്ങളുമായി പ്രേക്ഷകർക്കരിൽ എത്തിയ സാന്ത്വനം തുടക്കം മുതൽ ഇപ്പോൾ വരെയും ഹിറ്റ്‌ ചാർട്ടിൽ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്.

പരമ്പരയിൽ നായികാകഥാപാത്രമായ ദേവിയുടെ സഹോദരൻ സേതുവിനെ തുടക്കം മുതൽ തന്നെ പ്രേക്ഷകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രൂപത്തിലും ഭാവത്തിലും ഒരു വില്ലൻ ലുക്ക് തോന്നിയിരുന്നുവെങ്കിലും കഥയിലെ ഏറ്റവും സൗമ്യനായ കഥാപാത്രങ്ങളിൽ ഒരാൾ തന്നെയാണ് സേതു എന്ന് പ്രേക്ഷകർക്ക് പിന്നീട് മനസ്സിലായി. ദേവിയെപ്പോലെ തന്നെ സൗമ്യമായ, ശാന്തമായ സ്വഭാവത്തിന് ഉടമയാണ് സേതു.

നടൻ ബിജേഷ് അവനൂരാണ് സേതു എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത്. സാന്ത്വനത്തിലെ സേതുവിനെയും നടൻ ബിജേഷിനെയും കുടുംബപ്രക്ഷകർക്ക് ഒരേപോലെ ഇഷ്ടമാണ്. ഇപ്പോഴിതാ ബിജേഷ് പങ്കുവെച്ച ഒരു സന്തോഷവർത്തയാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. താരത്തിന്റെ ഈ സന്തോഷമുഹൂർത്തം പ്രേക്ഷകരും ഏറ്റെടുക്കുകയാണ്. ഒട്ടേറെ ആരാധകരാണ് ഈ അവസരത്തിൽ ബിജേഷിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. സേതുവേട്ടനെ ഇത്രത്തോളം ഹാപ്പിയായി കാണാൻ

സാധിച്ചതിൽ സന്തോഷം എന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധി കമ്മന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇനിയും വലിയ വലിയ ഉയരങ്ങൾ കീഴടക്കാൻ താരത്തിന് കഴിയട്ടെ എന്നും പ്രേക്ഷകർ ആശംസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ സക്സസ് മീറ്റിൽ വെച്ചാണ് സംവിധായകനിൽ നിന്നും ബിജേഷിനും ഒരു പുരസ്‌കാരം ലഭിക്കുന്നത്. ചിത്രത്തിന്റെ അണിയറയിൽ ബിജേഷും ഒരു ഭാഗമായിരുന്നു.

Rate this post

Comments are closed.