കുറച്ച് വൈകിപ്പോയി.!! പുതിയ സന്തോഷം പങ്കിട്ട് സാന്ത്വനം അപർണയും ഭർത്താവും.!! മനസ് ഒരു കുഞ്ഞിനെ പോലെയാണ്.!! ആശംസകൾ നേർന്ന് ആരാധകരും.!! Santhwanam Serial Raksha

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു അഭിനേത്രിയാണ് രക്ഷാ രാജ്. സാന്ത്വനത്തിലെ അപ്പു എന്ന അപർണയായി മിന്നും പ്രകടനമാണ് താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ആയിരുന്നു രക്ഷാ രാജിന്റെ വിവാഹം. ആർകജ് എന്നാണ് രക്ഷയുടെ പ്രിയപാതിയുടെ പേര്. ഒരു പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാത്രമല്ല സാന്ത്വനം താരങ്ങൾ അടിച്ചുപൊളിച്ച ഒരു പരിപാടി തന്നെയായിരുന്നു അത്‌. സൗഹൃദം പ്രണയത്തിന് വഴിമാറിയ റിലേഷൻ ആയിരുന്നു തങ്ങളുടേത് എന്ന് രക്ഷ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. രക്ഷയുടെയും ഭർത്താവിന്റെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഇവർ നൽകിയിരിക്കുന്ന ക്യാപ്ഷൻ കൂടുതൽ ശ്രദ്ധിക്കപ്പെടുകയാണ്

“മനസ്സ് ഒരു കുഞ്ഞിനെ പോലെയാണ്” – ഈ ക്യാപ്‌ഷൻ സോഷ്യൽ മീഡിയയിൽ ഒരു തെറ്റിദ്ധാരണയും പടർത്തിയിരുന്നു. നിരവധി ആളുകളാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ മികച്ച കമ്മന്റുകൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്. അതേസമയം ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യുവാൻ എന്താണ് ഇത്ര വൈകിയത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം. പൊതുവേ ഏതൊരു ടെലിവിഷൻ പരമ്പരയുടെയും സ്ഥിരം കാഴ്ചക്കാർ എന്നു പറയുന്നത് മധ്യവയസ്കർ

ആയിട്ടുള്ള സ്ത്രീകളും പുരുഷന്മാരും ആയിരിക്കും. എന്നാൽ യുവാക്കൾ വലിയ രീതിയിൽ സീരിയൽ കാണുവാൻ തുടങ്ങിയത് സാന്ത്വനം പരമ്പരയുടെ വരവിന് ശേഷമാണ്. പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് രക്ഷാരാജ്. അപർണ എന്ന കഥാപാത്രത്തെ ആണ് രക്ഷ അവതരിപ്പിക്കുന്നത്. അപ്പു എന്നാണ് ഏവരും സ്നേഹത്തോടെ ഈ കഥാപാത്രത്തെ വിളിക്കുന്നത്. ഒരുപാട് വ്യത്യസ്തമായ അഭിനയമുഹൂർത്തങ്ങൾ അപ്പു എന്ന ഈ കഥാപാത്രത്തിനുണ്ട്. അതുകൊണ്ട് തന്നെ രക്ഷയുടെ കരിയറിലെ ഏറ്റവും മികച്ച റോൾ തന്നെയാണിത്.

Comments are closed.