സാന്ത്വനം വീട്ടിൽ സ്വത്തുതർക്കം.!! തമ്പിക്ക് നേരെ ശബ്ദമുയർത്തി ഹരി.!! അപ്രതീക്ഷിത സംഭവങ്ങൾ കണ്ട് നടുങ്ങി ബാലനും ദേവിയും.!! Santhwanam Serial Latest Episode September 9

സാന്ത്വനത്തിൽ വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കമാവുകയാണ്. വീടും സ്വത്തുമെല്ലാം കൃത്യമായി ഭാഗം വെക്കണമെന്ന ആവശ്യവുമായി തമ്പി സാന്ത്വനത്തിൽ എത്തിക്കഴിഞ്ഞു. ഇത്‌ വരെയും സാന്ത്വനത്തിൽ ഇങ്ങനെയൊരു ചർച്ചയേ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ തമ്പി സ്വത്തുതർക്കത്തിനും തുടക്കം കുറിക്കുകയാണ്. എല്ലാ സ്വത്തും കൂടി ബാലൻറെ പേരിൽ ചേർത്ത് വെച്ചിട്ട് എന്താ കാര്യമെന്നാണ് ഇപ്പോൾ തമ്പി ചോദിക്കുന്നത്.

എന്നാൽ തമ്പിയുടെ അനാവശ്യമായ ഇടപെടലിന് താക്കീത് നൽകുകയാണ് ഹരി. ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ബാലേട്ടനാണ് എന്ന് ഉറപ്പിച്ചുപറയുകയാണ് ഹരി. അനാവശ്യകാര്യങ്ങളിൽ ഇടപെടണ്ട എന്ന രീതിയിൽ അന്ത്യശാസനം തന്നെയാണ് ഹരി തമ്പിക്ക് നൽകുന്നത്. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. റേറ്റിങ്ങിലും മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനത്തിന്റെ ഓണാഘോഷം പ്രേക്ഷകരെ ഏറെ ആഹ്ലാദത്തിൽ ആഴ്ത്തിയിരുന്നു. സ്വത്തിന്റെ പേരിൽ ഒരു തർക്കം സാന്ത്വനം വീട്ടിൽ ഉണ്ടാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.

അപ്പുവിന് വേണ്ടി അച്ഛൻ സാന്ത്വനത്തിൽ വന്നിറങ്ങുമ്പോൾ ഇനി സംഭവിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങൾ തന്നെ. സാന്ത്വനത്തിലെ കാഴ്ച്ചകൾക്ക് ഇനി അൽപ്പം എരിവ് കൂടുതലായിരിക്കും. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, രക്ഷാ രാജ്,

ഗിരീഷ് നമ്പിയാർ, അപ്സര, ബിജേഷ് അവനൂർ, ഗിരിജ, അച്ചു, മഞ്ജുഷ, സിന്ധു വർമ്മ തുടങ്ങിയ താരങ്ങൾ സാന്ത്വനത്തിൽ അണിനിരക്കുന്നു. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയൽ. തമിഴ് പതിപ്പിൽ സുചിതയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിപ്പി അവതരിപ്പിക്കുന്ന അതേ കഥാപാത്രമാണ് തമിഴിൽ സുചിത ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ ഒരു പരമ്പര തന്നെയാണ് സാന്ത്വനം.

Comments are closed.