ഇനി വില്ലന്മാർ തമ്മിലുള്ള യുദ്ധം.!! ഭദ്രനും തമ്പിയും നേർക്കുനേർ സാന്ത്വനത്തിൽ ഇത് അടിയന്തിരാവസ്ഥക്കാലം..Santhwanam serial latest episode june 15

ഇനി യുദ്ധകാലമാണ്. തറവാട്ട് വീട്ടിലേക്ക് തമ്പി എത്തിക്കഴിഞ്ഞു. ഇനിയുള്ള യുദ്ധം തമ്പിയും ഭദ്രനും നേർക്കുനേർ. ഇനി ഭദ്രൻ പ്രശ്നവുമായി വന്നാൽ ഞാൻ ഇടപെടുമെന്നും അതിൽ ആരും ചോദ്യം ചെയ്യരുതെന്നും തമ്പി തന്നെ ബാലനെയും മറ്റും അറിയിച്ചിട്ടുണ്ട്. മാത്രമല്ല യാത്രാമദ്ധ്യേ ആ കണ്ടുമുട്ടൽ സംഭവിക്കുകയാണ്. തമ്പിയും ഭദ്രനും തമ്മിൽ നേർക്കുനേർ കാണുന്നു. ഇരുവരും തമ്മിൽ മുന്നേ പരിചയമുണ്ടെന്നത് വ്യക്തം. തമ്പിയെ കാണുമ്പോൾ ഭദ്രനിൽ ഒരു അങ്കലാപ്പും കാണാം.

ഭദ്രന് എത്ര മക്കളുണ്ടെന്ന് വരെ തമ്പി അന്വേഷിക്കുന്നുണ്ട്. എന്തായാലും സാന്ത്വനത്തിന്റെ ഇനിയുള്ള എപ്പിസോഡുകളിൽ തമ്പിയും ഭദ്രനും ഏറ്റുമുട്ടുമെന്നത് ഇതിൽ നിന്ന് വ്യക്ത്വം. ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ സ്നേഹത്തിൽ ചാലിച്ച അവതരണമാണ് സാന്ത്വനത്തിന്റേത്. പതിവ് ടെലിവിഷൻ പരമ്പരകളിലേത്‌ പോലെ അമിതമായ കണ്ണീർരംഗങ്ങളോ അമ്മായിയമ്മപ്പോരോ ഒന്നും തന്നെ സാന്ത്വനത്തിലില്ല.

തീർത്തും പച്ചയായ ഒരു അവതരണമാണ് സാന്ത്വനത്തിന്റേത്. ശിവനും അഞ്ജലിയുമാണ് സാന്ത്വനത്തിലെ യഥാർത്ഥ നായകനും നായികയും. ഇവർക്കാണ് എറെ ഫാൻസുള്ളതും. അപ്രതീക്ഷിതമായി ജീവിതത്തിൽ ഒന്നായവരാണ് ശിവാഞ്‌ജലിമാർ. വിവാഹത്തിന് മുമ്പ് വരെ ഇരുവരും വലിയ ലഹളക്കാർ ആയിരുന്നു. എന്നാൽ പിന്നീട് പരസ്പരം ഇഷ്ടപ്പെട്ടുതുടങ്ങി. നിശബ്ദപ്രണയത്തിൽ നിന്നും തുടങ്ങിയ അനുരാഗം ഇന്ന് അടിമാലി ട്രിപ്പിൽ വരെ എത്തിനിൽക്കുന്നു.

അതെ, തറവാട്ട് വീട്ടിൽ പ്രശ്നങ്ങൾ പൊടിപിടിക്കുമ്പോൾ ശിവനും അഞ്‌ജലിയും ഇപ്പോഴും ആ ട്രിപ്പിലാണ്. ഭദ്രനോടും മക്കളോടും പൊരുതാൻ ശിവേട്ടൻ കൂടി ഉണ്ടാകണമായിരുന്നു എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം. എന്താണെങ്കിലും പുതിയൊരു ട്രാക്കിലെത്തി നിൽക്കുന്ന സാന്ത്വനം പരമ്പര റേറ്റിങ്ങിലെ ഒന്നാം സ്ഥാനം വിട്ടുകൊടുത്തിട്ടില്ല. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. താരം ഈ പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

Comments are closed.