ശിവാഞ്‌ജലിമാരുടെ അടിപ്പൻ സെൽഫി..!! ബാലനെ ടാർജറ്റ് ചെയ്ത് ഭദ്രനും മക്കളും.. കണ്ണൻ പണി പറ്റിച്ച് ശിവനെ തിരികെ വിളിക്കുമോ..?? Santhwanam serial latest episode june 1

ട്രിപ്പ് തുടങ്ങിയ സമയം മുതൽ ഇങ്ങനെ തന്നെ… നമുക്ക് വീട്ടിൽ പോകാമെന്ന് ശിവൻ… പറ്റില്ലെന്ന് അഞ്‌ജലി. എന്തായാലും കാർ പണിമുടക്കിയപ്പോൾ അവിടം കൊണ്ട് തീരും ശിവാഞ്ജലിമാരുടെ ട്രിപ്പ് എന്ന് കരുതി. എന്നാൽ അഞ്‌ജലി വിടുമോ? ഇപ്പോൾ ബസ്സിൽ യാത്ര തുടരുകയാണ് ഇവർ. സത്യം പറഞ്ഞാൽ ബസ് യാത്രക്ക് അതിന്റേതായ ഒരു ഫീലിംഗ് ഉണ്ട്. ബസിലിരുന്ന് ഇരുവരും ചേർന്ന് ഒരു സെൽഫിയും എടുക്കുന്നുണ്ട്. ഏറെ ഹൃദ്യമായ ശിവാഞ്ജലി

രംഗങ്ങളാണ് ഇപ്പോൾ സാന്ത്വനം പരമ്പരയിൽ കാണാൻ കഴിയുന്നത്. തറവാട്ടിലെ പ്രശ്നങ്ങളൊന്നും ശിവൻ അറിയരുതെന്ന് വീട്ടിലുള്ളവർക്കെല്ലാം ബാലൻ കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കഥയുടെ പോക്ക് കണ്ടിട്ട് കണ്ണൻ പണി പറ്റിക്കുമെന്നാണ് തോന്നുന്നത്. ശിവേട്ടൻ ഇവിടെയുണ്ടായിരുന്നെങ്കിൽ ഒരു ധൈര്യമായിരുന്നെന്നും എല്ലാ പ്രശ്നങ്ങളും ചങ്കൂറ്റത്തോടെ നേരിടാൻ ശിവേട്ടനായിരുന്നു ഇവിടെ വേണ്ടത് എന്നൊക്കെ കണ്ണൻ പറയുന്നുണ്ട്.

മിക്കവാറും തറവാട്ടിലെ പ്രശ്നങ്ങളെല്ലാം കണ്ണനിലൂടെ ശിവൻ അറിയാനും യാത്ര മതിയാക്കി ശിവാഞ്ജലിമാർ തിരിച്ചുവരാനുമാണ് സാധ്യതയെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. ശിവാഞ്ജലിമാരുടെ ഈ അടിപ്പൻ ട്രിപ്പ് ഉടൻ അവസാനിപ്പിക്കല്ലേ എന്നാണ് ആരാധകരുടെ അഭ്യർത്ഥന. തറവാട്ട് വീട്ടിൽ പ്രശ്നങ്ങൾ കൂടുതൽ പ്രക്ഷുബ്ധമാവുകയാണ്. പോലീസിന്റെ സഹായത്തോടെ ബാലനെയും കുടുംബത്തെയും

ഒതുക്കാൻ ഭദ്രൻ ശ്രമിക്കുന്നുവെങ്കിലും അത്‌ നടന്നില്ല. ഇനി എന്ത് തരം നീക്കമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക എന്ന് കണ്ടുതന്നെ അറിയണം. എന്തായാലും പുതിയ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന പരമ്പര റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പിയാണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. തമിഴിൽ ഹിറ്റായി തുടരുന്ന ‘പാണ്ടിയൻ സ്റ്റോർസ്’ എന്ന പരമ്പരയുടെ മലയാളം പതിപ്പായാണ് സാന്ത്വനം എത്തിയത്.

Comments are closed.