പൂർവാധികം ശക്തിയോടെ ഭദ്രൻ വീണ്ടും.!! പൂജ വീണ്ടും മുടങ്ങുമോ? കണ്ണനും അച്ചുവും തമ്മിൽ കൂടുതൽ അടുക്കുന്നു.!! ഭദ്രന്റെ തിരിച്ചുവരവിൽ ഞെട്ടലോടെ ബാലനും കുടുംബവും.!! Santhwanam Serial Latest Episode July 29

ഒടുവിൽ കുടുംബക്ഷേത്രത്തിലെ പൂജകൾ നടക്കുകയാണ്. ചടങ്ങിന് സാക്ഷിയാകാൻ ഭദ്രനെയും വിളിച്ചിരുന്നു ബാലൻ. ബാലൻറെ ക്ഷണം ഭദ്രന് അത്ര ഇഷ്ടപ്പെട്ടിട്ടുമില്ല. എന്തായാലും പൂജ നടക്കുന്ന സ്ഥലത്തേക്ക് ഭദ്രൻ എത്തുന്നുമുണ്ട്. ഭദ്രനെ കണ്ട് പകച്ചുനിൽക്കുകയാണ് സാന്ത്വനം കുടുംബാംഗങ്ങൾ. ഇതിനിടയിൽ കണ്ണനും അച്ചുവും തമ്മിലുള്ള ലവ് ട്രാക്ക് പുരോഗമിക്കുകയാണ്. ദേവിയേടത്തി പറഞ്ഞത് പോലെ അച്ചു ഇനി കണ്ണനെ വളക്കാനുള്ള ശ്രമത്തിലാണെന്ന് കരുതണം.

നാട്ടിലുള്ള പെൺകുട്ടികളോട് എങ്ങനെയാണ് പൊതുവെ എന്ന് കണ്ണനോട് ചോദിക്കുകയാണ് അച്ചു. കണ്ണന്റെ പ്രാർത്ഥന മുഴുവൻ ഇപ്പോൾ സുധ അപ്പച്ചിയെയും കുടുംബത്തെയും എവിടെ ചെന്നാലും കാണണം എന്നതാണെന്നും ദേവി ഒരു ചിരിയോടെ പറയുന്നുണ്ട്. പൂജക്ക് ശേഷം സാന്ത്വനം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ബാലനും കുടുംബവും. സകലവിഘ്‌നങ്ങളും മാറാൻ വേണ്ടി പൂജ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അവർ തറവാട്ട് വീട്ടിലേക്കെത്തിയത്.

പൂജ നടക്കാതിരിക്കാൻ ഭദ്രനും സംഘവും ഏറെ ശ്രമിച്ചു. ഒടുവിൽ ശിവേട്ടൻ മുന്നിട്ടിറങ്ങിയാണ് എല്ലാത്തിനും ഒരു പരിഹാരം കണ്ടത്. ശിവന്റെ കൈക്കരുത്തും ഭീഷണിയും കണ്ട് ഭദ്രനും മക്കളും പേടിച്ചുപോയി. അങ്ങനെയാണ് ഹരിയെ പോലും പോലീസ് സ്റ്റേഷനിൽ നിന്ന് തിരികെ കൊണ്ടുവരാനായത്. ഇപ്പോൾ പ്രശ്‌നങ്ങൾ പെയ്തൊഴിഞ്ഞ പോലെയാണ് കാര്യങ്ങൾ. എന്നാലും ഭദ്രന്റെ മനസിലെ പക വീര്യം കുറയാതെ അതേപോലെ തന്നെയുണ്ട്.

ഏത് നിമിഷവും അയാളിൽ നിന്ന് ഒരു മുന്നേറ്റം പ്രതീക്ഷിക്കാം. ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയിൽ താരം തന്നെയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ശിവാഞ്ജലിമാരായ് സജിനും ഗോപികയും എത്തുമ്പോൾ കണ്ണൻ-അച്ചു പ്രണയം ഭംഗിയാക്കുന്നത് അച്ചുവും മഞ്ജുഷയുമാണ്. ഇവർക്ക് പുറമേ രാജീവ് പരമേശ്വരൻ, ഗിരീഷ്, രക്ഷ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Comments are closed.