സാന്ത്വനം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് ഒരു കള്ളൻ.!! കള്ളൻ കപ്പലിൽ തന്നെ എന്നറിയുമ്പോൾ ഈ കുടുംബം തകരും.!! സ്വന്തം പേരിൽ കട എഴുതണം എന്ന ആവശ്യത്തോടെ അഞ്‌ജലിയും.!! Santhwanam Serial Latest Episode August 29

വിശ്വാസം… അത്‌ ഒരു ചെറിയ വാക്ക് മാത്രമാണ്… എന്നാൽ അത്‌ നഷ്ടപ്പെട്ടാലോ…. അതെ, സാന്ത്വനം വീട്ടിൽ പരസ്പരവിശ്വാസത്തിന്റെ, സ്നേഹത്തിന്റെ ആ ചെറുകണിക പോലും നഷ്ടമാവുകയാണ്. പുതിയ കട ഹരിയുടെ പേരിൽ എഴുതണമെന്ന് പറഞ്ഞ് അപ്പു ദേവിക്കരികിൽ എത്തുന്നു. പിന്നാലെ അഞ്ജുവും വരുന്നു. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസം ഉള്ളത്, താഴ്ന്ന നിലയിൽ ഉള്ളത്, കടക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് ശിവേട്ടൻ തന്നെയാണ്…

അതുകൊണ്ട് കട ശിവേട്ടന്റെ പേരിൽ എഴുതണമെന്നാണ് അഞ്ജുവിന്റെ ആവശ്യം. സാന്ത്വനം വീട്ടിൽ പുതിയൊരു പ്രശ്നം കൂടി സംഭവിക്കുന്നു. അഞ്ജുവിന്റെയും ശിവന്റെയും മുറിയിൽ നിന്നും പണം കാണാതെ പോകുന്നു. സാന്ത്വനം വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയ ജയന്തി ഈ സംഭവം അറിയുന്നതോടെ കളം മാറ്റി ചവിട്ടുന്നു. ബാഗ് ഒക്കെ മറ്റുള്ളവരുടെ മുൻപിലേക്കിട്ട് ജയന്തി ഒരു മാസ് പെർഫോമൻസ് തന്നെ നടത്തുന്നുണ്ട്.

ഇനി ഇതിന്റെ സത്യം അറിഞ്ഞിട്ടേ പോകുന്നുള്ളൂ എന്നാണ് ജയന്തിയുടെ പക്ഷം. താൻ അല്ല പണം എടുത്തത് എന്ന് ജയന്തി പറയാൻ ശ്രമിക്കുമ്പോഴും ആരാണ് ഇത്‌ ചെയ്തതെന്ന് അറിഞ്ഞിട്ടേ ഇനി പോകുന്നുള്ളൂ എന്ന തീരുമാനത്തിലാണ് ജയന്തി. ഇപ്പോൾ സ്വയം ചെന്നുപെട്ട പ്രതിസന്ധി മറികടക്കാൻ കണ്ണൻ ഒപ്പിച്ചുവെക്കുന്ന

മറ്റൊരു തലവേദനയാണോ ഇത്‌? അങ്ങനെയെങ്കിൽ ഇനി സാന്ത്വനം വീട് പൂർണ്ണമായി തകരുക തന്നെ ചെയ്യും. എല്ലാവർക്കും പരസ്പരമുള്ള വിശ്വാസവും സ്നേഹവും ഇതോടെ അവസാനിക്കും. കണ്ണൻ തന്നെയാണ് ഭൂരിഭാഗം പ്രശ്നങ്ങളും സാന്ത്വനം വീട്ടിലേക്ക് കൊണ്ടുവരുന്നത് എന്ന് പറയുന്നുമുണ്ട് പ്രേക്ഷകർ. എന്തായാലും ഇനിയുള്ള എപ്പിസോഡുകൾ തീർത്തും ചങ്കിടിപ്പ് നിറഞ്ഞുനിൽക്കുന്നതാണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ സീരിയൽ.

Comments are closed.