ശിവനും അഞ്ജുവും കൂടുതൽ അടുക്കുന്നു, കോമ്പ്രമൈസിന് തയ്യാറാകുന്നത് അഞ്ജു.!! അച്ചുവിനെ കാണാൻ യാത്ര തിരിച്ച് കണ്ണൻ.!! Santhwanam Serial Latest Episode August 20

സാന്ത്വനം വീട്ടിൽ പുതിയ പ്രശ്നങ്ങൾ ഉരുത്തിരിയുകയാണ്. കണ്ണനാണ് പുതിയ പ്രശ്നങ്ങൾക്ക് തിരി കൊളുത്തുന്നത്. ഹരിയുടെ വാച്ച് കെട്ടി അച്ചുവിനെ കാണാൻ വലിയ വീമ്പിൽ ഇറങ്ങുകയായിരുന്നു കണ്ണൻ. ഇടയ്ക്കുവെച്ചാണ് അപ്പു പിടിച്ചത്. ഇതിനിടയിൽ സംഭവം അറിഞ്ഞ് ദേവിയും അങ്കലാപ്പിലാകുന്നുണ്ട്. ഏറെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ സാന്ത്വനം പരമ്പര മുന്നോട്ടുപോകുന്നത്. ശിവൻ തുടർന്നുപടിക്കണം എന്ന വാശിയിലായിരുന്നു അഞ്ജു.

അതുകൊണ്ട് തന്നെ ആ ടെൻഷൻ വലിയ കാര്യമായിട്ട് ശിവേട്ടനിൽ പിടികൂടിയിരുന്നു. ഇപ്പോഴിതാ ആ ടെൻഷനിൽ നിന്നും ശിവേട്ടനെ ഫ്രീ ആക്കാൻ നോക്കുകയാണ് നമ്മുടെ അഞ്ജു. എനിക്ക് നിങ്ങൾ ഒരു ഡോക്ടർ ആകണമെന്നോ എഞ്ചിനീയറർ ആകണമെന്നോ ഒന്നുമില്ല. പക്ഷേ നിങ്ങളുടെ ഉള്ളിൽ ഒരു വാശി ഉണ്ടാകുമ്പോൾ നിങ്ങൾ സ്വയം കുറേ കാര്യങ്ങളിൽ സ്വയം വളരുന്നു എന്നാണ് അഞ്ജു പറയുന്നത്. ബാങ്കിൽ പോയി ഡി ഡി എടുക്കാൻ അറിയില്ലാതിരുന്ന

നിങ്ങൾ ഒരു വാശിയുടെ പുറത്ത് അത്‌ സാധിച്ചില്ലേ എന്നാണ് അഞ്ജു ചോദിക്കുന്നത്. കണ്ണൻ അച്ചുവിനെ വിളിക്കുന്നതും കാണാനായി നേരിട്ട് വരുമെന്ന് പറയുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. അച്ചു അത്‌ വിശ്വസിക്കുന്നില്ല. എന്നാൽ അതിന് പിന്നാലെയാണ് പുതിയ ഡ്രസ്സും വാച്ചുമൊക്കെ ധരിച്ച് കണ്ണൻ വീട്ടിൽ നിന്നുമിറങ്ങുന്നത്.

ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ ഈ സീരിയൽ. നടി ചിപ്പിയാണ് പരമ്പരയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പിയാർ, രക്ഷാ രാജ്, രാജീവ് പരമേശ്വരൻ, ഗിരിജ, അച്ചു, മഞ്ജുഷ, അപ്സര, ബിജേഷ്, രോഹിത്, സിന്ധു വർമ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.

Comments are closed.