സ്വാന്തനം ഇനി ഏഴു നാൾ കൂടി.!! ബാലനും ദേവിയും ഇല്ലാതെ അനാഥമായി സ്വാന്തനം വീട്; അങ്ങനെ ആ വലിയ രഹസ്യത്തിൻറെ ചുരുൾ അഴിയുന്നു.!! Santhwanam Serial Episode 22 January 2024

Santhwanam Serial Episode 22 January 2024 : പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സ്വാന്തനം അവസാനിക്കാൻ ഇനി 7 നാൾ കൂടി. മലയാളികൾ ഇത്രയധികം സ്നേഹിച്ച മറ്റൊരു പരമ്പര ഉണ്ടോ എന്ന് തന്നെ സംശയമാണ്. അത്രയേറെ ഹൃദയത്തിൽ ഇടം പിടിച്ച സ്വാന്തനം ക്ലൈമാക്സിലേക്കെത്തുമ്പോൾ പ്രേക്ഷകർ ദുഖത്തിലാണ്. എങ്കിലും ഹൃദയ സ്പർശിയായ ഒരുപാട് മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ടാണ് സ്വാന്തനം

വീട്ടുകാർ മലയാളികളുടെ സ്വീകരണ മുറിയിൽ നിന്ന് വിട വാങ്ങുന്നത്. ദേവിയും ബാലനും അവരുടെ രക്തവും ആത്മാവുമായ സ്വാന്തനം വീട് വീട്ടിറങ്ങി കഴിഞ്ഞപ്പോൾ ആണ് ഇത്ര ദിവസം എത്ര വലിയ ഭാരമാണ് അവർ ഹൃദയത്തിൽ കൊണ്ട് നടന്നതെന്ന് സഹോദരങ്ങൾ തിരിച്ചറിഞ്ഞത്. തകർന്ന് പോയ കുടുംബാഗങ്ങൾ ചലനം നഷ്ടമായ ആ വീടിന്റെ മൂലകളിൽ ഒതുങ്ങിയിരുന്നു കണ്ണീർ വാർക്കുകയാണ്. എന്നാൽ ജീവിതം മുഴുവൻ

അനിയന്മാർക്ക് വേണ്ടി ഹോമിച്ചു ഒടുവിൽ അവർ കാരണം തന്നെ വീട് വീട്ടിറങ്ങേണ്ടി വന്ന ബാലനും ദേവിയും പ്രേക്ഷകരെ കണ്ണീരണിയിക്കുന്ന കാഴ്ച തന്നെയാണ്. കണ്ണൻ ചോദിച്ച മുഴുവൻ പണവും ഏൽപ്പിക്കുക എന്ന ഒരു ദിത്യം മാത്രമായിരുന്നു ബാലന് മുൻപിൽ ബാക്കി ഉണ്ടായിരുന്നത്. ശിവന്റെയും ഹരിയുടെയും വളർച്ച കണ്ണ് നിറയെ കണ്ടാണ് ബാലൻ മടങ്ങിയത്. അഞ്ജുവിനെ ഭക്ഷണം കഴിക്കേണ്ട സമയവും രീതികളും ഒക്കെ പറഞ്ഞു മനസ്സിലാക്കിയും കണ്ണനെ തനിയെ ഭക്ഷണം എടുത്ത് കഴിക്കണമെന്നും പാത്രം തനിയെ കഴുകി വെയ്ക്കണം എന്നുമെല്ലാം ദേവി പറഞ്ഞു കൊടുക്കുന്നുണ്ട്.

എങ്കിലും ഇങ്ങനൊരു യാത്ര അവരാരും പ്രതീക്ഷിച്ചിരുന്നില്ല. ദേവൂട്ടിയെ കാണാൻ കഴിയില്ല എന്ന ദുഃഖം മാത്രമായിരിക്കും ബാലനെയും ദേവിയെയും അലട്ടുന്നത് എങ്കിലും ഒരേ വീട്ടിൽ അവളുടെ ആരുമില്ലാതെ കഴിയുന്നതിലും നല്ലതാണ് പോകുന്നതെന്നും അവർ തിരിച്ചറിയുന്നുണ്ട്. അവസാന നിമിഷങ്ങളിൽ ബാലനും ദേവിയും ഇത്ര നാൾ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യവും അവർ തിരിച്ചറിയുന്നു ദേവിക്ക് പ്രസവിക്കാൻ കഴിയാത്തത് കൊണ്ടല്ല അവർക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതെന്നും അനിയന്മാർക്ക് വേണ്ടി ജീവിക്കാൻ അവരുടെ കുഞ്ഞു തടസ്സമാകും എന്ന് കരുതിയാണ് അവർ കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനം എടുത്തതെന്നും അവർ ഒടുവിൽ അറിയുകയാണ്. പലപ്പോഴും കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നിട്ട് പോലും ബാലനും ദേവിയും മനസ്സിൽ തന്നെ വെച്ച രഹസ്യം ആയിരുന്നു ഇത്.

Comments are closed.