ദേവിയോട് ആദ്യമായി ആ ക്രൂരത കാട്ടി ബാലൻ; കണ്ണൻറെ തനിനിറം പുറത്തു വരുമ്പോൾ പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായി ശിവൻ.!! Santhwanam Serial episode 2024 January 3

Santhwanam Serial episode 2024 January 3 : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വിഷമകരമായ അവസ്ഥയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കണ്ണൻ്റെ കൂടെ ബിസിനസ് തുടങ്ങുന്ന സുഹൃത്തുക്കൾ സാന്ത്വനം വീട്ടിൽ വരുന്നതായിരുന്നു. വീട്ടിൽ ഞാൻ ബിസിനസ് ആവശ്യത്തിനായി എൻ്റെ ഭാഗം ചോദിക്കുകയും, പണ്ടത്തെ കണ്ണൻ അല്ലാതെയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നതെന്ന്

പറഞ്ഞപ്പോൾ, നിൻ്റെ വീട്ടുകാർ നിന്നെ ഇത്രയധികം സ്നേഹിച്ചിട്ട് നിനക്കിങ്ങനെ മാറാൻ എങ്ങനെ സാധിക്കുന്നുവെന്ന് പറയുകയാണ് സിദ്ദിൽ. നീ അവരെ വേദനിപ്പിക്കരുതെന്ന് പറയുകയാണ് സുഹൃത്തുക്കൾ. പിന്നീട് കാണുന്നത് അഞ്ജുവും കൂടെ ഊട്ടുപുരയിൽ പോകുന്നതാണ്. അവിടെ എത്തിയപ്പോൾ കൺമണിക്ക് സന്തോഷമായി. പിന്നീട് അഞ്ജുവിനോട് കുറേ ഉപദേശങ്ങളും നൽകി. ഇത് കേട്ട് അഞ്ജുവിന് ചിരി വരികയാണ്.

അപ്പോഴാണ് ശങ്കരമ്മാമ ഊട്ടുപുരയിലേക്ക് വരുന്നത്. ശിവനും, അഞ്ജുവും വീട്ടിലെ പ്രശ്നങ്ങൾ ശങ്കരമാമയുമായി സംസാരിക്കുകയായിരുന്നു. നീ ഊട്ടുപുര ഉണ്ടാക്കിയതും, ഇന്ന് ഈ നിലയിലെത്തിയതും കുടുംബത്തിൽ നിന്നും വീതം വാങ്ങിയിട്ടൊന്നും അല്ലല്ലോ തുടങ്ങി പലതും പറയുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വൈകുന്നേരം ആയിട്ടും കണ്ണൻ്റെ സുഹൃത്തുക്കൾ പോയില്ല. അപ്പോഴാണ് അപ്പു വന്ന് വന്നവർ ഇനിയും പോയില്ലല്ലോ എന്ന് ദേവിയോട് പറയുന്നത്.

രാത്രിയായപ്പോൾ ദേവിയും ദേവൂട്ടിയും പുറത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ബാലൻ വരുന്നത്. ബാലനോട് കണ്ണൻ്റെ സുഹൃത്തുക്കൾ വന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ, നിനക്ക് എപ്പോൾ നോക്കിയാലും കണ്ണൻ്റെ കാര്യം മാത്രമാണോ പറയാനുള്ളത്. മനുഷ്യൻ സമാധാനത്തിന് വേണ്ടിയാണ് വീട്ടിൽ വരുന്നത്. എന്നൊക്കെ പറഞ്ഞ് ബാലൻ റൂമിലേക്ക് പോയി. ദേവിയെ ബാലൻ വഴക്കു പറഞ്ഞത് ദേവൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ഉടൻ തന്നെ ദേവൂട്ടി ബാലനോട് റൂമിൽ പോയി അമ്മയെ എന്തിനാണ് വഴക്ക് പറഞ്ഞതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് ബാലൻ കൊച്ചച്ഛൻ അമ്മയെയും അച്ഛനെയും വല്ലാതെ വിഷമിപ്പിക്കുന്നെന്നും, അതു കൊണ്ടാണ് ദേഷ്യത്തിൽ അച്ഛൻ അങ്ങനെ സംസാരിച്ചതെന്നും പറയുകയായിരുന്നു. എങ്കിൽ ഇനി കൊച്ചച്ഛനോട് ഒന്നും പറയേണ്ടെന്നും, ഞാനും ഒന്നും മിണ്ടില്ലെന്ന് പറഞ്ഞ് ബാലനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയാണ്. അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് കാണാൻ സാധിക്കുന്നത്.

Comments are closed.